29
Sep 2025
Thu
29 Sep 2025 Thu
Big change in train services; here the new train schedule

പാലക്കാട്: തിരുവനന്തപുരം ഡിവിഷനില്‍ വിവിധ ദിവസങ്ങളില്‍ ട്രാക്ക് മെയിന്റനന്‍സ് ജോലികള്‍ സുഗമമാക്കുന്നതിനായി ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റങ്ങള്‍ വരുത്തിയതായി റെയില്‍വേ അറിയിച്ചു. 56605 ഷൊര്‍ണൂര്‍ ജങ്ഷന്‍ തൃശൂര്‍ പാസഞ്ചര്‍ ഒക്ടോബര്‍ ഏഴിന് പൂര്‍ണ്ണമായും സര്‍വീസ് റദ്ദാക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

16325 നിലമ്പൂര്‍ റോഡ് കോട്ടയം എക്‌സ്പ്രസ്, 18, 22, 26, 29 തീയതികളില്‍ തൃപ്പൂണിത്തുറയ്ക്കും കോട്ടയത്തിനും ഇടയില്‍ സര്‍വീസ് ഭാഗികമായി റദ്ദാക്കും. 12695 ഡോ. എം.ജി.ആര്‍ ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് 19ന് സര്‍വീസ് കോട്ടയത്തിനും തിരുവനന്തപുരത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.

16343 തിരുവനന്തപുരം സെന്‍ട്രല്‍ മധുര ജങ്ഷന്‍ അമൃത എക്‌സ്പ്രസ്, 20ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് ആരംഭിക്കുന്ന സര്‍വീസ് മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം എന്നിവിടങ്ങളിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കി ആലപ്പുഴ വഴി തിരിച്ചുവിടും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ അധിക സ്റ്റോപ്പുകളും ഒരുക്കും. 22503 കന്യാകുമാരി ദിബ്രുഗഡ് വിവേക് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, 20ന് കന്യാകുമാരിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര ചെങ്ങന്നൂരിലും കോട്ടയത്തും സ്റ്റോപ്പുകള്‍ ഒഴിവാക്കി ആലപ്പുഴ വഴി തിരിച്ചുവിടും. ആലപ്പുഴ, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ അധിക സ്റ്റോപ്പേജ് അനുവദിക്കും.

16347 തിരുവനന്തപുരം സെന്‍ട്രല്‍ മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് 20ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന യാത്ര, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, പിറവം റോഡ് എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ ഒഴിവാക്കി ആലപ്പുഴ വഴി തിരിച്ചുവിടും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ അധിക സ്റ്റോപ്പുകളും ഒരുക്കും.

12624 തിരുവനന്തപുരം സെന്‍ട്രല്‍ ഡോ.എം.ജി.ആര്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, 20ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന യാത്ര, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കി ആലപ്പുഴ വഴി തിരിച്ചുവിടും. ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ അധിക സ്റ്റോപ്പുകളും ഒരുക്കും.

16312 തിരുവനന്തപുരം നോര്‍ത്ത് ശ്രീ ഗംഗാനഗര്‍ പ്രതിവാര എക്‌സ്പ്രസ്, 20ന് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് ആരംഭിക്കുന്ന യാത്ര ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം എന്നിവിടങ്ങളിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കി ആലപ്പുഴ വഴി തിരിച്ചുവിടും. 16319 തിരുവനന്തപുരം നോര്‍ത്ത് എസ്.എം.വി.ടി ബെംഗളൂരു ഹംസഫര്‍ എക്‌സ്പ്രസ് 20ന് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് ആരംഭിക്കുന്ന യാത്ര ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം എന്നിവിടങ്ങളിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കി ആലപ്പുഴ വഴി തിരിച്ചുവിടും. ആലപ്പുഴ, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ സ്റ്റോപ്പേജ് അനുവദിക്കും. 16348 മംഗളൂരു സെന്‍ട്രല്‍തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ്, സെപ്തംബര്‍ 14, 22, 26, 29 തീയതികളില്‍ 40 മിനിറ്റും, 16348 മംഗളൂരു സെന്‍ട്രല്‍ തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ്, ഒക്ടോബര്‍ ഏഴിന് ഒരു മണിക്കൂര്‍ 20 മിനിറ്റും ട്രെയിന്‍ നമ്പര്‍ 22114 തിരുവനന്തപുരം നോര്‍ത്ത് ലോകമാന്യ തിലക് (ടി) സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, 15, 18 തീയതികളില്‍ 45 മിനിറ്റും 16791 തൂത്തുക്കുടി പാലക്കാട് ജങ്ഷന്‍ പാലരുവി എക്‌സ്പ്രസ് 21ന് ഒരു മണിക്കൂര്‍ 15 മിനിറ്റും വഴി നിയന്ത്രിക്കും.

The Railways announced that changes have been made to train services to facilitate track maintenance work on various days in the Thiruvananthapuram division.