29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
son beaten father to death in Ponkunnam

തൃശ്ശൂര്‍: മദ്യപാനത്തിനിടെ ഉണ്ടായ വാക്ക് തര്‍ക്കത്തെത്തുടര്‍ന്ന് മകന്റെ കുത്തേറ്റ് അച്ഛന്‍ മരിച്ചു. ആറ്റപ്പാടം എലിസബത്ത് ഗാര്‍ഡനിലെ കരിയാട്ടില്‍ വീട്ടില്‍ ജോയ് (57) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജോയിയുടെ മകന്‍ ക്രിസ്റ്റി(37)യെ പോലീസ് അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ക്രിസ്റ്റി വാങ്ങിക്കൊണ്ടുവന്ന മദ്യം രണ്ടുപേരും കഴിക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് ക്രിസ്റ്റി വീട്ടില്‍ നിന്ന് കത്തിയെടുത്ത് അച്ഛന്റെ കഴുത്തിന് കുത്തുകയായിരുന്നു. സംഭവദിവസം നേരത്തേയും ജോയിയും ക്രിസ്റ്റിയും തമ്മില്‍ വഴക്കുണ്ടായതായി ബന്ധുക്കള്‍ പറയുന്നു.

ജോയ് രക്തം വാര്‍ന്ന നിലയില്‍ കിടക്കുന്ന കാര്യം ക്രിസ്റ്റി തന്നെയാണ് പോലീസിനെ അറിയിച്ചത്. പോലീസ് എത്തിയപ്പോഴക്കും ജോയ് മരിച്ചിരുന്നു.

ക്രിസ്റ്റിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തെങ്കിലും നടന്ന സംഭവങ്ങളെക്കുറിച്ച് കൃത്യമായി ഓര്‍മയില്ലെന്നാണ് ഇയാള്‍ പറയുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂവെന്നും പോലീസ് പറഞ്ഞു.

അതേസമയം ബുധനാഴ്ച രാവിലെ ഫൊറന്‍സിക് വിദഗ്ധരെത്തി നടത്തിയ പരിശോധനയിലാണ് കഴുത്തില്‍ ആഴത്തില്‍ മുറിവ് കണ്ടെത്തിയത്. കുത്തിയ കത്തി ക്രിസ്റ്റി പോലീസിന് കൈമാറി. മെഡിക്കല്‍ കോളേജിലെ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement