25
Sep 2025
Thu
25 Sep 2025 Thu
two men dies in kasarkode after crain bucket seat broken down

കാസർകോട്ട് ക്രെയിനിന്റെ മുകളിലെ ബക്കറ്റ് സീറ്റ് പൊട്ടി വീണു രണ്ടു തൊഴിലാളികൾ മരിച്ചു. മൊഗ്രാൽപുത്തൂരിൽ ദേശീയപാതയിലെ വഴിവിളക്കിന്റെ അറ്റകുറ്റപ്പണിക്കിടെയാണ് അപകടം. മണിയൂർ പാലയാട് കെ പി പി ബാബുവിന്റെ മകൻ കെ കെ അശ്വിൻബാബു (27), മടപ്പള്ളി സ്കൂളിനു സമീപം ദേരങ്ങോത്ത് രാജേന്ദ്രന്റെ മകൻ എസ് ആർ.അക്ഷയ് (25) എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തലപ്പാടി–ചെർക്കള ദേശീയപാതയുടെ നിർമാണ പ്രവൃത്തി ഏറ്റെടുത്ത യുഎൽസിസിയുടെ തൊഴിലാളികളായിരുന്നു ഇവർ. ക്രെയിനിൽ ഘടിപ്പിച്ച ബക്കറ്റ് സീറ്റിൽ കയറി വഴിവിളക്ക് നന്നാക്കുന്നതിനിടെ സീറ്റ് പൊട്ടി സർവീസ് റോഡിലേക്കു വീഴുകയായിരുന്നു. ഒരാൾ കുമ്പളയിലെ സഹകരണ ആശുപത്രിയിൽ എത്തുമ്പോഴേക്കും മറ്റൊരാൾ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയുമാണ് മരിച്ചത്.

ALSO READ:മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു