കന്യാകുമാരിഃ ഭർത്താവ് തന്നെ അവഗണിക്കുകയും കുഞ്ഞിനോട് കൂടുതൽ വാത്സല്യം കാണിക്കുകയും ചെയ്യുന്നുവെന്ന് കരുതി 42 ദിവസം പ്രായമുള്ള കുഞ്ഞിനെ 21 കാരിയായ സ്ത്രീ കൊലപ്പെടുത്തി. കരുങ്കൽ പോലീസ് വെള്ളിയാഴ്ച അവളെ അറസ്റ്റ് ചെയ്തത്തോടെയാണ് സംഭവം പുറത്ത് അറിയുന്നത്.
|
കരുങ്കലിനടുത്തുള്ള പാലൂർ കാട്ടുവിലൈ സ്വദേശിയായ ബെനിറ്റ (21) ആണ് അറസ്റ്റിൽ ആയത്. നീണ്ട പ്രണയത്തിനു ഒടുവിൽ ഡിണ്ടിഗൽ സ്വദേശി കാർത്തികിനെ (21) കഴിഞ്ഞ വർഷം ആണ് ബനിറ്റ വിവാഹം കഴിച്ചത്. തിരുപ്പൂരിൽ ജോലി ചെയ്യുന്നതിനിടെ ആണ് ഇരുവരും പ്രണയത്തിലായത്.
വൈകാതെ ബെനിറ്റ ഗർഭിണി ആയി.
പ്രസവത്തിന് ശേഷം ബെനിറ്റ മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്നുവെന്നും കാർത്തിക് ഇടയ്ക്കിടെ അവളെ സന്ദർശിക്കാറുണ്ടായിരുന്നുവെന്നും വൃത്തങ്ങൾ അറിയിച്ചു. കാലക്രമേണ, കാർത്തിക് തന്നേക്കാൾ കൂടുതൽ സ്നേഹമാണ് കുഞ്ഞിനോട് കാണിക്കുന്നതെന്ന് അവൾ വിശ്വസിക്കാൻ തുടങ്ങി.
വ്യാഴാഴ്ച കാർത്തിക് വീട്ടിലെത്തിയപ്പോൾ കുട്ടിയെ അബോധാവസ്ഥയിൽ കാണുകയായിരുന്നു. ബെനിറ്റയ്ക്കും അവളുടെ മാതാപിതാക്കൾക്കുമൊപ്പം അദ്ദേഹം കുഞ്ഞിനെ കരുങ്കലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി പ്രഖ്യാപിച്ചു.
വിവരമറിഞ്ഞ് കരുങ്കൽ പോലീസ് 194 ബി.എൻ.എസ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് മൃതദേഹം കന്യാകുമാരി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിന്റെ വായിൽ ടിഷ്യു പേപ്പർ ഉണ്ടെന്ന് കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ബെനിറ്റയുമായി അന്വേഷണം നടത്തുകയും കുഞ്ഞ് ശ്വാസംമുട്ടി മരിച്ചതായി അവർ അവരോട് പറയുകയും ചെയ്തു. തുടർന്ന് പോലീസ് കേസ് കൊലപാതകമാക്കി മാറ്റുകയും ബെനിറ്റയെ അറസ്റ്റ് ചെയ്യുകയും പിന്നീട് തിരുനെൽവേലിയിലെ വനിതാ ജയിലിൽ റിമാൻഡ് ചെയ്യുകയും ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു.
ബെനിറ്റ കുട്ടിയായിരുന്നപ്പോൾ അവളുടെ ഇപ്പോഴത്തെ മാതാപിതാക്കൾ അവളെ ദത്തെടുത്ത് വളർത്തുക ആയിരുന്നുവെന്നും പോലീസ് കൂട്ടിച്ചേർത്തു. സംഭവം പ്രസവാനന്തരവിഷാദം (postpartum depression ) ആണെന്ന് പോലിസ് പറഞ്ഞു. ഇക്കരണത്താൽ അവൾക്ക് കൌൺസിലിംഗ് നൽകും.
In a suspected case of postpartum depression (PPD), a 21-year-old woman in Karungal killed her 42-day-old baby allegedly because she thought her husband ignored her and was more affectionate towards the baby. Karungal police arrested her on Friday.





