സ്കൂളില്‍ വച്ച് നാലു വയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ വനിതാ ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച മുംബൈയിലെ പ്രശസ്തമായ സ്കൂളിലാണ് സംഭവം. രാവിലെ മുത്തശ്ശിയാണ് കുട്ടിയെ സ്കൂളില്‍ കൊണ്ടുവന്നുവിട്ടത്. വൈകീട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വീട്ടുകാരോട് കാര്യം പറയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ലൈംഗിക പീഡനം നടന്നതായി വ്യക്തമായി.
|
പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ സ്കൂളിലെ വനിതാ ജീവനക്കാരിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. എന്നാല്‍ ജീവനക്കാരിയുടെ പങ്ക് എന്താണെന്ന് വ്യക്തമല്ല. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. മൂന്ന് വനിതാ ജീവനക്കാരെ ചോദ്യം ചെയ്യലിനായി പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.
MTP Rafeek
ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





