15
Sep 2025
Fri
15 Sep 2025 Fri
nurse dies after 108 ambulance over turned

രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നഴ്‌സ് മരിച്ചു. മൂന്നുപേര്‍ക്ക് പരിക്ക്. ഇടുക്കി നാരകക്കാനം സ്വദേശിയായ മെയില്‍ നഴ്സ് ജിതിന്‍ ആണ് മരിച്ചത്. ഇടുക്കി കാഞ്ചിയാറില്‍ നിന്നു രോഗിയുമായി വരികയായിരുന്ന 108 ആംബുലന്‍സ് പാലാ റോഡില്‍ പുന്നത്തുറയില്‍ വച്ച് കാറിലിടിച്ചുകയറി മറിയുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപകടത്തില്‍ പരിക്കേറ്റ ഇടുക്കി നെടുങ്കണ്ടം സ്വദേശികളായ ഷിനി, തങ്കമ്മ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആംബുലന്‍സ് ഡ്രൈവറിനും പരിക്കുണ്ട്. അപകടത്തില്‍ ആംബുലന്‍സിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. കാറിനും സാരമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പാലാ റോഡില്‍ ഗതാഗത തടസ്സം ഉണ്ടായി.

ALSO READ: സ്‌കൂബാ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തില്‍ ഗായകന്‍ സുബീന്‍ ഗാര്‍ഗ് മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക