എസി കോച്ചിലെ യാത്രയ്ക്കിടെ കിടക്കവിരികള്‍ അടിച്ചുമാറ്റിയ കുടുംബത്തെ കൈയോടെ പിടികൂടി. പൂരി-ഡല്‍ഹി സ്റ്റേഷനുകള്‍ക്കിടയില്‍ ഓടുന്ന പുരുഷോത്തം എക്‌സ്പ്രസിലാണ് സംഭവം.
|
ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും അടങ്ങുന്ന കുടുംബമാണ് ഇവര്‍ യാത്ര ചെയ്തിരുന്ന കോച്ചില്‍ നിന്ന് ടവലുകളും കിടക്കിവിരികളും പുതപ്പുകളും അടിച്ചുമാറ്റിയത്. ഇവ ബാഗിലാക്കി സംഘം പുറത്തിറങ്ങിയെങ്കിലും സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ റെയില്‍വേ ജീവനക്കാരന്‍ ഇവരെ പ്ലാറ്റ് ഫോമില്‍ തടയുകയായിരുന്നു.
Traveling in 1st AC of Purushottam express is a matter of pride itself.
But still people are there who don't hesitate to steal and take home those bedsheets supplied for additional comfort during travel. pic.twitter.com/0LgbXPQ2Uj
— ଦେବବ୍ରତ Sahoo 🇮🇳 (@bapisahoo) September 19, 2025
തുടര്‍ന്ന് ഇവരുടെ ബാഗില്‍ നിന്ന് കിടക്കവിരികളും ടവലും പുതുപ്പുകളും കണ്ടെടുത്തു. അതേസമയം തന്റെ അമ്മ അബദ്ധത്തില്‍ ഇവ മടക്കിയെടുത്ത് ബാഗില്‍ വയ്ക്കുകയായിരുന്നുവെന്നാണ് സംഘത്തിലുണ്ടായിരുന്നയാള്‍ വിശദീകരിച്ചത്.
ALSO READ: കളമശ്ശേരിയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ അയല്‍വാസി പീഡിപ്പിച്ചു


