23
Sep 2025
Tue
23 Sep 2025 Tue
student dies in Auto rickshaw accident

നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു. മാതാപിതാക്കള്‍ക്ക് പരിക്ക്. തിരുവനന്തപുരത്താണ് സംഭവം. കടയ്ക്കാവൂര്‍ എസ്എസ്പിബി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി സഖീ ജെ പി ആണ് മരിച്ചത്. സഖിയുടെ അച്ഛന്‍ ജോണ്‍ പോളായിരുന്നു ഓട്ടോ ഓടിച്ചിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വ വൈകീട്ട് മൂന്നിനാണ് അപകടം. സ്‌കൂളില്‍ പിടിഎ മീറ്റിങ് കഴിഞ്ഞ് ദമ്പതികളും മകളും വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. കടയ്ക്കാവൂര്‍ ഓവര്‍ ബ്രിഡ്ജില്‍ വച്ചാണ് നായ ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് ചാടിയത്. ഓട്ടോ സഖിയുടെ ദേഹത്തേക്കാണ് വീണത്.

ALSO READ: കൊല്ലത്ത് കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി