19
Sep 2025
Tue
19 Sep 2025 Tue
foetus found in refrigerator in Kodungallur

ഇടുക്കി ഉടുമ്പൻചോലയിൽ യുവാവിനെ കഴുത്തറുത്ത് കൊന്നു. കാരിത്തോട് സ്വദേശി ശങ്കിലി മുത്തു – സുന്ദരമ്മ ദമ്പതികളുടെ മകൻ സോൾരാജ് (30) ആണ് കൊല്ലപ്പെട്ടത്. മൃതദ്ദേഹത്തിന് രണ്ട് ദിവസം പാഴക്കമുണ്ട്. തനിച്ചാണ് സോൾരാജ് താമസിച്ചിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുറിക്കുള്ളിലെ തറയിൽ ഭിത്തിയോട് ചേർന്ന് വിരിച്ചിട്ട കിടക്കവിരിപ്പിലായിരുന്നു മൃതദേഹം. മുറിക്കുള്ളിലും ഷീറ്റിലും രക്തക്കറയുണ്ട്. സമീപത്തു ഒരു വെള്ള പെയിന്റ് ബക്കറ്റ് മറിഞ്ഞു കിടപ്പുണ്ട്.

ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്‌പെക്ടർമാരായ അനൂപ്മോൻ, ജർലിൻ വി സ്കറിയ, റ്റി സി മുരുകൻ എന്നിവരടങ്ങുന്ന പ്രത്യേക പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഇടുക്കിയിൽ നിന്നുള്ള ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധ പോലീസ് ഡോഗ് സ്‌ക്വാഡും സ്‌ഥലത്തെത്തി അന്വേഷണം തുടങ്ങി.

ALSO READ: മലയാളി യുവതി യുകെയിൽ മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക