പ്രാവിനെ രക്ഷിക്കുന്നതിനിടെ അഗ്നിശമന സേനാംഗം ഷോക്കേറ്റു മരിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഉത്സവ് പാട്ടില്‍ (28) ആണ് മരിച്ചത്. ദിവഷില്‍ റോഡിലെ ഖാര്‍ഡിഗാവിലെ സുദാമ റെസിഡന്‍സിക്ക് സമീപം ഇന്നലെ വൈകുന്നേരം അഞ്ചോടെ ടോറന്റ് പവര്‍ കമ്പനിയുടെ ഓവര്‍ഹെഡ് വയറുകളില്‍ പ്രാവ് കുടുങ്ങുകയായിരുന്നു. ഈ വിവരം താനെ ഫയര്‍ ബ്രിഗേഡിന് ആരോ ഫോണ്‍ വിളിച്ചറിയിച്ചു.
|
ദിവ ബീറ്റ് ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ, രണ്ട് അഗ്‌നിശമന സേനാംഗങ്ങള്‍ അബദ്ധത്തില്‍ വൈദ്യുതി ലൈനില്‍ പിടിക്കുകയും ഇരുവര്‍ക്കും ഷോക്കേല്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഉത്സവ് പാട്ടീല്‍ മരിക്കുകയായിരുന്നുവെന്ന് ചീഫ് ഫയര്‍ ഓഫീസര്‍ ഗിരീഷ് സലാകെ പറഞ്ഞു.
പാല്‍ഘറിലെ വാഡ സ്വദേശിയായ ആസാദ് പാട്ടീല്‍ (29)ആണ് കൈയ്ക്കും നെഞ്ചിനും പൊള്ളലേറ്റ് ചികില്‍സയില്‍ കഴിയുന്നത്.


