25
Oct 2025
Wed
25 Oct 2025 Wed
girl drowning

തിരുവനന്തപുരം: ആക്കുളം പാലത്തില്‍നിന്നും കായലിലേക്ക് ചാടിയ പതിനഞ്ച് വയസുകാരിയെ ഓട്ടോ ഡ്രൈവര്‍ സാഹസികമായി രക്ഷപ്പെടുത്തി. പെണ്‍കുട്ടി കായലിലേക്ക് ചാടുന്നത് കണ്ട ഓട്ടോറിക്ഷാ ഡ്രൈവര്‍ രക്ഷപ്പെടുത്താനായി പുറകെ ചാടുകയായിരുന്നു. വെള്ളായനി സ്വദേശിയായ വിനോദ് ആണ് രക്ഷകനായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളത്തില്‍ മുങ്ങിപോകാതിരിക്കാനായി പെണ്‍കുട്ടിയെ പിടിച്ചുനിര്‍ത്താനുള്ള ശ്രമം വിനോദ് നടത്തി. അതിനിടെ നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സിനെ അറിയിച്ചു. പിന്നാലെ ഫയര്‍ഫോഴ്സ് സംഘം എത്തി ഇരുവരെയും രക്ഷപ്പെടുത്തി കരയ്ക്ക് കയറ്റുകയായിരുന്നു.

പത്താം ക്ലാസുകാരി അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങിയതാണെന്നാണ് വിവരം. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കഴക്കൂട്ടം പൊലീസില്‍ കുടുംബം പരാതി നല്‍കാനിരിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.