21
Oct 2025
Wed
21 Oct 2025 Wed
Anandu Aji's new video came out which reveals RSS activst's name who raped him

കുഞ്ഞായിരിക്കുമ്പോള്‍ ആര്‍എസ്എസുകാരനായ അയല്‍വാസിയില്‍ നിന്നും പിന്നീട് ആര്‍എസ്എസ് ശാഖയിലും നിരന്തരം ലൈംഗിക പീഡനത്തിരയായതിനെ തുടര്‍ന്ന് ഒബ്‌സെസ്സീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ അഥവാ ഒസിഡി എന്ന രോഗത്തിന് അടിപ്പെടുകയും ഇതിന്റെ ആഘാതം താങ്ങാനാവാതെ ജീവനൊടുക്കുകയും ചെയ്ത സോഫ്റ്റ് വെയര്‍ എന്‍ജീയര്‍ അനന്തു അജി ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്ത് വീഡിയോ മരണമൊഴി പുറത്ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തന്നെ കുട്ടിക്കാലത്ത് നിരന്തരം ബലാല്‍സംഗം ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പേര് നിതിന്‍ മുരളീധരന്‍ എന്നാണെന്നും ഇയാള്‍ യാതൊരു കൂസലുമില്ലാതെ ഇപ്പോള്‍ വിവാഹം കഴിച്ച് സുഖമായി ജീവിക്കുകയാണെന്നും അനന്തു പറയുന്നു. ആര്‍എസ്എസ് ക്യാംപുകളില്‍ വച്ച് പീഡിപ്പിച്ചയാളുടെ പേരറിയില്ലെന്നും യുവാവ് പറയുന്നു.
തനിക്ക് ഒസിഡി ഉണ്ടാവാന്‍ കാരണം നിതിന്‍ മുരളീധരന്‍ അടക്കം നടത്തിയ ലൈംഗികാതിക്രമമായിരുന്നുവെന്ന് തിരിച്ചറിയാന്‍ വൈകിയെന്നും യുവാവ് പറയുന്നു. ഒസിഡിക്ക് ഏഴ് കൂട്ടം ഗുളികകളാണ് കഴിക്കുന്നതെന്നും മാസങ്ങളായി താന്‍ ചികില്‍സയിലാണെന്നും നിതിന്‍ പറയുന്നു. താന്‍ നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ പലപ്പോഴും യുവാവിന് നിയന്ത്രണം നഷ്ടമാവുന്നുണ്ട്. തന്റെ മരണം എന്തിനായിരുന്നുവെന്ന് മറ്റുള്ളവര്‍ അറിയാനാണ് ഈ വീഡിയോ പങ്കുവയ്ക്കുന്നതെന്നും യുവാവ് പറയുന്നു. വീഡിയോ എന്തു പറഞ്ഞ് അവസാനിപ്പിക്കണെന്ന് അറിയില്ലെന്നും നിരവധി തവണ അനന്തു പറയുന്നുണ്ട്.

കോട്ടയം തമ്പലക്കാട് സ്വദേശിയായ യുവാവ് തിരുവനന്തപുരത്തെ ലോഡ്ജ് മുറിയിലായിരുന്നു കഴിഞ്ഞദിവസം ജീവനൊടുക്കിയത്. യുവാവ് ഷെഡ്യൂള്‍ ചെയ്ത ഇന്‍സ്റ്റഗ്രാം പോസ്റ്റ് കഴിഞ്ഞദിവസം പുറത്തുവന്നതോടെയാണ് ആത്മഹത്യയില്‍ ആര്‍എസ്എസ് ശാഖയിലെയും ആര്‍എസ്എസ് പ്രവര്‍ത്തകനായ അയല്‍വാസിയുടെയും ലൈംഗികാതിക്രമം പുറംലോകമറിഞ്ഞത്. 15 പേജുള്ള ആത്മഹത്യാകുറിപ്പിലായിരുന്നു അനന്തു അജി ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. ഇതിനു ശേഷമാണ് ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന വീഡിയോ രൂപത്തിലുള്ള മരണമൊഴി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ALSO READ:ആര്‍എസ്എസ് ശാഖയില്‍ നിരന്തര ലൈംഗികപീഡനത്തിനിരയായ യുവാവ് ജീവനൊടുക്കി

തനിക്ക് ജീവിതത്തില്‍ ഇത്രയധികം വെറുപ്പുളള മറ്റൊരു സംഘടനയില്ലെന്നും ജീവിതത്തില്‍ ഒരിക്കലും ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ സുഹൃത്താക്കരുതെന്നുമാണ് യുവാവ് ആത്മഹത്യാകുറിപ്പില്‍ എഴുതിയിരുന്നു. അത് അച്ഛനാണെങ്കിലും സഹോദരനാണെങ്കിലും മകനാണെങ്കിലും അവരെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കണമെന്നും അത്രയ്ക്ക് വിഷം കൊണ്ട് നടക്കുന്നവരാണ് ആര്‍എസ്എസുകാരെന്നും യുവാവ് പറയുന്നു.

രക്ഷിതാക്കള്‍ മക്കള്‍ക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം കൊടുക്കണം. അവര്‍ക്ക് നല്ല സ്പര്‍ശനത്തെക്കുറിച്ചും മോശം സ്പര്‍ശനത്തെക്കുറിച്ചും പറഞ്ഞുകൊടുക്കണം. അവരുടെ കൂടെ സമയം ചിലവഴിക്കണം. എപ്പോഴും ദേഷ്യപ്പെടുന്ന രക്ഷിതാവാകാതിരിക്കുക. അവരെ കേട്ടിരിക്കാന്‍ ക്ഷമ കാണിക്കുക. അവരെ നല്ല അന്തരീക്ഷത്തില്‍ വളര്‍ത്തിയില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ അത് അവരെ വേദനിപ്പിക്കും. കുട്ടിക്കാലത്ത് ഉണ്ടാകുന്ന ട്രോമകളില്‍ നിന്ന് ഒരിക്കലും രക്ഷപ്പെടില്ലെന്നും യുവാവ് പോസ്റ്റില്‍ പറയുന്നു. സപ്തംബര്‍ എട്ടിനാണ് ആത്മഹത്യാകുറിപ്പ് എഴുതിയത്. 23നും ഒക്ടോബര്‍ മൂന്നിനും ഇതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി. ഒക്ടോബര്‍ നാലിന് ഭാഗികമായി മൊഴിമാറ്റം നടത്തിയെന്നും കുറിപ്പില്‍ യുവാവ് വ്യക്തമാക്കിയിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും മംഗ്ലീഷിലുമായാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.ഈ കടുംകൈ ചെയ്യുന്നതിന് സഹോദരിയോടും അമ്മയോടും സുഹൃത്തുക്കളോടും കസിന്‍മാരോടും ക്ഷേമ ചോദിക്കുന്നുണ്ട് യുവാവ്.
അതേസമയം തന്നെ മൂന്നുവയസ്സു മുതല്‍ നിരന്തരം ബലാല്‍സംഗം ചെയ്തിരുന്നയാളെക്കുറിച്ച് അനന്തുവിന്റെ പുതിയ വീഡിയോ വെളിപ്പെടുത്തിയതോടെ പോലീസ് തുടര്‍ നടപടികളിലേക്കു കടന്നേക്കും.