29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
80 lakh rupees robbed in Kochi

തൃശ്ശൂര്‍: കടുത്ത ജോലി സമ്മര്‍ദ്ദം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച സിവില്‍ പോലീസ് ഓഫീസര്‍ക്ക് ഫാന്‍ പൊട്ടി വീണ് പരിക്ക്. അമ്മയുടെ ശസ്ത്രക്രിയ അവധി കിട്ടാത്തതിനാല്‍ മാറ്റിവെക്കേണ്ടിവന്നതും ജോലി സമ്മര്‍ദ്ദങ്ങളും ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കിട്ട ശേഷമായിരുന്നു ആത്മഹത്യാ ശ്രമം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശ്ശൂര്‍ റൂറല്‍ പൊലീസിന്റെ പരിധിയിലുള്ള വെള്ളികുളങ്ങര സ്റ്റേഷനിലെ സിപിഒ ആണ് കൊരട്ടിയിലെ വീട്ടില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍, ആത്മഹത്യാ ശ്രമത്തിനിടെ ഫാന്‍ പൊട്ടി വീണ് മുഖത്ത് പരിക്കേറ്റു. 17 തുന്നലിട്ടിട്ടുണ്ട്.

സ്റ്റേഷനില്‍ പൊലീസുകാരുടെ കുറവുണ്ടെന്നും ആവശ്യപ്പെട്ടവരുടെ പണം പിരിച്ചുകൊടുക്കാത്തതുകൊണ്ടാണോ വെള്ളികുളങ്ങര സ്റ്റേഷനോടുള്ള വിവേചനമെന്നും സന്ദേശത്തില്‍ ചോദിക്കുന്നുണ്ട്. ഒന്‍പതുപേരുടെ കുറവ് പരിഹരിക്കാന്‍ റൂറല്‍ എസ്പിക്ക് താല്‍പര്യക്കുറവാണെന്നും വാട്സാപ്പ് സന്ദേശത്തില്‍ സൂചിപ്പിക്കുന്നുണ്ട്. എസ്പിയുടെ പേരെഴുതിവെച്ച് ജീവനൊടുക്കേണ്ട അവസ്ഥയാണെന്നും സന്ദേശത്തിലുണ്ട്. സന്ദേശം ഗ്രൂപ്പില്‍ നിന്നും ഡിലീറ്റ് ചെയ്യിച്ചിരുന്നു.

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement