ബൈക്കിലെത്തിയ രണ്ടംഗ സംഘം കാല്‍നടയാത്രികരായ രണ്ട് സ്ത്രീകളുടെ മാല പിടിച്ചുപറിച്ചു. പിടിച്ചുപറി എതിര്‍ത്ത ഒരാളുടെ കൈവിരലുകള്‍ സംഘം മഴുവിന് വെട്ടിമാറ്റി. ബംഗളരുവിലാണ് സംഭവം നടന്നത്. സപ്തംബര്‍ മാസത്തിലായിരുന്നു അക്രമം നടന്നതെങ്കിലും ഇപ്പോഴാണ് പ്രതികളെ പോലീസിന് പിടികൂടാനായത്. പ്രവീണ്‍, യോഗാനന്ദ എന്നിവരാണ് പിടിയിലായത്.
|
ഗണേശോല്‍സവത്തില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് നടന്നുവരികയായിരുന്ന ഉഷ, വരലക്ഷ്മി എന്നിവരാണ് പിടിച്ചുപറിക്കിരയായത്. അക്രമികള്‍ ഭീഷണിപ്പെടുത്തിയതോടെ ഉഷ മാല ഊരി നല്‍കി. വരലക്ഷ്മി എതിര്‍ത്തതോടെ അക്രമികള്‍ മഴുവിന് വെട്ടുകയായിരുന്നു. ആക്രമണത്തില്‍ വരലക്ഷ്മിയുടെ രണ്ടു വിരലുകള്‍ നഷ്ടമായി. 55 ഗ്രാം സ്വര്‍ണാഭരണങ്ങളുമായി പ്രതികള്‍ ബൈക്കില്‍ കടന്നുകളയും ചെയ്തു.
പ്രതികളെ പിടികൂടാനുള്ള പോലീസ് നീക്കത്തിന് ആഴ്ചകള്‍ക്കു ശേഷമാണ് ഫലം കണ്ടത്. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു നടത്തിയ അന്വേഷണമാണ് പ്രതികളെ തിരിച്ചറിയാന്‍ സഹായിച്ചത്. പ്രതികളില്‍ നിന്ന് 74 ഗ്രാം സ്വര്‍ണവും ആക്രമണത്തിനുപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ആക്രമണശേഷം പ്രതികളിലൊരാളായ യോഗാാന്ദ പുതുച്ചേരി, മുംബൈ, ഗോവ എന്നിവിടങ്ങളില്‍ കയറിയെന്നും സ്വദേശമായ മറസിങ്കനഹള്ളിയില്‍ തിരിച്ചെത്തിയപ്പോഴാണ് പിടി കൂടിയതെന്നും പോലീസ് പറഞ്ഞു. കൊലപാതകം അടക്കമുള്ള കേസുകളിലെ പ്രതിയാണ് ഇയാളെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
ALSO READ: ആര്‍എസ്എസ് വേഷം ധരിച്ച് ചോരയില്‍ കുളിച്ച് വിജയ്; പോസ്റ്റര്‍ പങ്കു വച്ച് ഡിഎംകെ


