കോടതി നടപടി മൊബൈലിൽ പകർത്തിയ സിപിഐഎം നേതാവിന് കോടതി പിരിയും വരെ തടവും പിഴയും ശിക്ഷ. പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ ജ്യോതിയെ ആണ് ശിക്ഷിച്ചത്. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയിലാണ് സംഭവം.
|
പയ്യന്നൂരിലെ സിപിഐഎം പ്രവർത്തകനായിരുന്ന ധനരാജ് വധക്കേസുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ തിരിച്ചറിയൽ പരേഡാണ് ജ്യോതി മൊബൈൽ ഫോണിൽ പകർത്തിയത്.
കോടതി നടപടികള്‍ ഫോണില്‍ ചിത്രീകരിക്കുന്നത് മജിസ്‌ട്രേറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.
അധികാരത്തിൻ്റെ ധാർഷ്ട്യം കാണിക്കരുതെന്ന് കോടതി ജ്യോതിയോട് പറഞ്ഞു. അഞ്ച് മണി വരെ കോടതിയിൽ നിൽക്കാനും 1000 രൂപ പിഴ അടക്കാനും തുടർന്ന് കോടതി വിധിച്ചു.
ALSO READ:പോലീസുകാരനെ കൊന്ന പ്രതിയെ പോലീസ് സംഘം ആശുപത്രിയിൽ വെടിവച്ചുകൊന്നു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





