കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ വിദ്യാര്‍ഥി യുകെയില്‍ മരിച്ച നിലയില്‍. ഇടക്കുളം ചെങ്ങോട്ട്കാവ് മേല്‍പ്പാലത്തിനു സമീപം ഒതയോത്ത് വില്ലയില്‍ വിമുക്ത ഭടന് എം കെ വിജയന്-ജസിയ ദമ്പതികളുടെ മകന് വി ജെ അര്ജുന്(28)ആണ് മരിച്ചത്.
|
ബിടെക് കംപ്യൂട്ടര്‍ സയന്‍സ് പൂര്‍ത്തിയാക്കിയ ശേഷം 2022ലാണ് യൂനിവേഴ്സിറ്റി ഓഫ് എസക്സില്‍ എം എസ് പഠനത്തിനായി അര്ജുന് യുകെയിലെത്തിയത്. യുകെയിലെ കെന്റില്‍ അര്‍ജുനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സഹോദരങ്ങള്‍: വി ജെ അതുല്‍, വി ജെ അനൂജ. സഹോദരി ഭര്‍ത്താവ്: അക്ഷയ്.
ALSO READ: പോലീസ് ഉദ്യോഗസ്ഥന് ബലാല്‍സംഗം ചെയ്തത് നാലുതവണ; ആത്മഹത്യാകുറിപ്പെഴുതി ഡോക്ടര്‍ ജീവനൊടുക്കി
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





