മകളെ ബലാല്‍സംഗം ചെയ്ത സ്വവര്‍ഗ പങ്കാളിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത ശേഷം അച്ഛന്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലയിലാണ് സംഭവം. പ്രാദേശിക ഓര്‍ക്കസ്ട്ര ട്രൂപ്പിലെ അംഗമായ 32കാരനാണ് തന്റെ മകളെ ബലാല്‍സംഗം ചെയ്ത സ്വവര്‍ഗ പങ്കാളിയായ 35കാരന്‍ രാംബാബു യാദവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത ശേഷം തൂങ്ങിമരിച്ചത്.
|
ഭാര്യയുമായി പിരിഞ്ഞശേഷം 32കാരന്‍ ചെറിയൊരു വാടകമുറിയെടുത്ത് രാംബാബു യാദവിനൊപ്പം താമസം തുടങ്ങിയത്. ഇതിനിടെ ഇവര്‍ തമ്മില്‍ സ്വവര്‍ഗ ലൈംഗിക ബന്ധം ആരംഭിക്കുകയും ചെയ്തു.
അടുത്തിടെ 32കാരനെ കാണാനായി മകള്‍ എത്തിയപ്പോഴായിരുന്നു രാംബാബു കുട്ടിയെ പീഡിപ്പിച്ചത്. വിവരമറിഞ്ഞ കുട്ടിയുടെ അച്ഛന്‍ ഇതേച്ചൊല്ലി രാംബാബുവുമായി വഴക്കുണ്ടാക്കുകയും ഇയാളുടെ ജനനേന്ദ്രിയം മുറിച്ചുകളയുകയുമായിരുന്നു.
പരിക്കേറ്റ് നിലവിളിച്ച രാബാബുവിനെ ഓടക്കൂടിയവര്‍ ഡിയോരിയ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നില ഗുരുതരമായതോടെ ഗോരഖ്പൂറിലെ മറ്റൊരു ആശുപത്രിയലേക്ക് കൊണ്ടുപോയി. ഇതിനു ശേഷമാണ് കുട്ടിയുടെ അച്ഛനെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് വൈദ്യചികില്‍സയും കൗണ്‍സിലിങ്ങും നല്‍കിയ ശേഷം അമ്മയുടെ മാതാപിതാക്കളെ ഏല്‍പ്പിച്ചതായി പോലീസ് പറഞ്ഞു.
ALSO READ: സെന്റ് റീത്താസ് സ്‌കൂളിന്റെ ഹിജാബ് ഹരജി തീര്‍പ്പാക്കി ഹൈക്കോടതി





