03
Oct 2025
Sun
03 Oct 2025 Sun
maharashtra dalit movement

മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ ആര്‍എസ്എസ്-പോലീസ് ഒത്തുകളിക്കെതിരേ ഐക്യപ്പെട്ട് ദലിത് പ്രതിഷേധം. ഔറംഗാബാദില്‍ ഒരു സര്‍ക്കാര്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ ആര്‍എസ്എസ് റിക്രൂട്ട്‌മെന്റ് നടത്താനുള്ള ശ്രമമാണ് ആയിരങ്ങള്‍ പങ്കെടുത്ത ജനകീയ പ്രതിഷേധത്തില്‍ കലാശിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോളജില്‍ വന്ന് വിദ്യാര്‍ഥികളെ ആര്‍എസ്എസില്‍ ചേര്‍ക്കാനുള്ള ശ്രമത്തിനേതിരേ രണ്ട് അംബേദ്ക്കറൈറ്റ് വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നിരുന്നു. കോളജില്‍ നടന്ന പരിപാടി വിദ്യാര്‍ഥികള്‍ തടസ്സപ്പെടുത്തി. ഇക്കാര്യത്തില്‍ ആര്‍എസ്എസ് രേഖാ മൂലം ഒരു പരാതിയും കൊടുത്തില്ലെങ്കിലും പോലീസ് ഈ രണ്ടു യുവാക്കള്‍ക്കെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തു.

ALSO READ: ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ വല കുലുക്കി മലയാളി താരം; തഹ്‌സീന്‍ ലോക കപ്പിലും പന്ത് തട്ടുമോ?

പിന്നീട് ഉണ്ടായത് വലിയ ദലിത് മുന്നേറ്റമായിരുന്നു.
അംബേദ്ക്കറുടെ കൊച്ചുമോന്‍ സുജത് അംബേദ്ക്കറുടെ നേതൃത്വത്തില്‍ വഞ്ചിത് ബഹുജന്‍ അഘാഡി, വിബിഎ തുടങ്ങിയ സംഘടനകള്‍ ആര്‍എസ്എസ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
കയ്യില്‍ ഭരണഘടനയും ദേശീയ പതാകയും ഏന്തിയായിരുന്നു മാര്‍ച്ച്.

മഹാരാഷ്ട്ര പബ്ലിക് ട്രസ്റ്റ് ആക്ട് പ്രകാരം ആര്‍എസ്എസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനയാണെങ്കില്‍ അതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കാന്‍ പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. തങ്ങളെ തടഞ്ഞ പോലീസിനോട് അവര്‍ പറഞ്ഞത് അവരുടെ കയ്യിലുള്ള ദേശീയ പതാകയും ഭരണഘടനയും എംപിടിഎയുടെ രജിസ്‌ട്രേഷന്‍ ഫോമും ആര്‍എസ്എസുകാര്‍ക്ക് കൈമാറാന്‍ വേണ്ടി വന്നതാണ് എന്നായിരുന്നു.

ഔറംഗാബാദിലെ ആര്‍എസ്എസ് കാര്യാലയം അടച്ചിട്ടിരിക്കയാണെന്നു പറഞ്ഞ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ സംഘപരിവാരത്തിന് നല്‍കാന്‍ കൊണ്ടുവന്ന ഈ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക