17 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയ്ക്ക് വിവാഹമോചനം. ഉമര്‍ അബ്ദുല്ലയും ഭാര്യ പായല്‍ അബ്ദുല്ലയും പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. സുപ്രിംകോടതിയാണ് വിവാഹമോചനം അംഗീകരിച്ചത്.
|
മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ ആണ് ഉമര്‍ അബ്ദുല്ലയ്ക്കു വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായത്. ജൂലൈ 22നാണ് ഇരുവരും സുപ്രിംകോടതിയില്‍ സംയുക്ത ഹരജി നല്‍കിയത്.
ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഇരുകക്ഷികളും തങ്ങള്‍ നല്‍കിയിരുന്ന എല്ലാ കേസുകളും പിന്‍വലിച്ചിരുന്നതായി കപില്‍ സിബല്‍ സുപ്രിംകോടതിയെ അറിയിക്കുകയുണ്ടായി. 1994 സെപ്തംബര്‍ ഒന്നിന് വിവാഹിതരായ ദമ്പതികള്‍ക്ക് ഈ ബന്ധത്തില്‍ രണ്ടാണ്‍കുട്ടികള്‍ ജനിച്ചിരുന്നു. 2009 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





