മീററ്റ്: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട എട്ടുവയസുകാരിയെ കരിമ്പുതോട്ടത്തില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയില്‍ അഞ്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 12 മുതല്‍ 14 വയസ് വരെ പ്രായമുള്ള ഇവര്‍ എല്ലാവരും പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ നിന്നുള്ളവരാണ്.
|
രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ കുട്ടികളെ ചോദ്യം ചെയ്ത പൊലീസ്, ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് (JJB) മുമ്പാകെ ഹാജരാക്കും.
വെള്ളിയാഴ്ച വയലിനു സമീപം പ്രതികളായ ആണ്‍കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പെണ്‍കുട്ടിയും കുറച്ചുസമയം ഇവര്‍ക്കൊപ്പം ചേരുകയായിരുന്നു. കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പ്രതികള്‍ സമീപത്തെ കരിമ്പുതോട്ടത്തിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സ്ഥലമുടമയുടെ ശ്രദ്ധയില്‍ പെട്ടതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു.
തുടര്‍ന്ന് വീട്ടിലെത്തിയ കുട്ടി സംഭവം കുടുംബാംഗങ്ങളോട് പറഞ്ഞതിനെ തുടര്‍ന്ന് രാത്രി തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവത്തില്‍ ഭാരതീയ ന്യായ സംഹിത (BNS), പോക്‌സോ നിയമം, പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം എന്നിവ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇരയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായി ഷാജഹാന്‍പൂര്‍ എസ്.എസ്.പി സൗരഭ് ദീക്ഷിത് അറിയിച്ചു. പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ ആക്രമണത്തിന്റെ സ്വഭാവം വ്യക്തമായി സ്ഥിരീകരിക്കാനാകൂ. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായാല്‍ കൂടുതല്‍ വകുപ്പുകള്‍ കൂടി കേസില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
Tags:
Shahjahanpur, Uttar Pradesh, Meerut, Crime News, Gang Rape, Minor Girl, POCSO Act, BNS, SC ST Act, Juvenile Justice Board, Child Abuse, Sexual Assault, India News, Breaking News, Police Investigation, Uttar Pradesh News, Crime, Latest News, National News, Child Protection
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





