ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും 9 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തെ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലാണ് സംഭവം.
|
ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ വിശ്വാസികളുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇതിനിടെയാണ് നിരവധി പേര് നിലത്തുവീഴുകയും ചവിട്ടേറ്റ് മരിക്കുകയും ചെയ്തത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയും ചെയ്തു.
ദുരന്തത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചിച്ചു. ഭക്തരുടെ മരണം ഹൃദയഭേദകമാണെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി ലളിതം; പുതിയ മാറ്റങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





