03
Nov 2025
Tue
03 Nov 2025 Tue
police taken mother in to custody over death of 2 months old son in Thaliparambu

രണ്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. കണ്ണൂര്‍ തളിപ്പറമ്പ് കുറുമാത്തൂര്‍ പൊക്കുണ്ട് ഡയറി ജുമുഅ മസ്ജിദിനു സമീപം താമസിക്കുന്ന ടി കെ ജാബിറിന്റെ ഭാര്യ മൂലയ്ക്കല്‍ പുതിയ പുരയില്‍ മുബഷിറയാണ് പിടിയിലായത്. തിങ്കള്‍ രാവിലെയാണ് ദമ്പതികളുടെ മകന്‍ ആമിഷ് അലനെ വീട്ടിലെ കുളിമുറിയോടു ചേര്‍ന്ന കിണറ്റില്‍ നിന്ന് കണ്ടെടുത്തത്.
കുഞ്ഞിനെ ആള്‍മറയില്‍ വച്ച് കുളിപ്പിക്കുന്നതിനിടെ തെറിച്ചുവീണെന്നായിരുന്നു യുവതിയുടെ മൊഴി. എന്നാല്‍ ഗ്രില്ലിട്ട കിണറില്‍ കുഞ്ഞ് വീണത് സംശയമുണര്‍ത്തിയിരുന്നു. എന്നാല്‍ കുളിമുറിയുടെ ഭാഗത്ത് നിന്നാണ് കുഞ്ഞ് കൈയില്‍ നിന്ന് തെന്നി കിണറ്റിലേക്ക് വീണതെന്നായിരുന്നു വിശദീകരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ഇതിനകം കുഞ്ഞ് മരിച്ചിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്നലെയും ഇന്നുമായി ചോദ്യംചെയ്തപ്പോഴആണ് മുബഷിറ കുഞ്ഞിനെ കിണറ്റില്‍ എറിയുകയായിരുന്നുവെന്ന് സൂചന ലഭിച്ചത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ മാത്രമേ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവൂ. ജാബിര്‍ കുടലില്‍ ബിസിനസ് ചെയ്യുകയാണ്.

ALSO READ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യംനല്‍കി പീഡിപ്പിച്ച അമ്മയ്ക്കും രണ്ടാനച്ഛനും 180 വര്‍ഷം തടവും 11.75 ലക്ഷം രൂപ പിഴയും