27
Nov 2025
Thu
27 Nov 2025 Thu
Bihar election 2025 first phase

Bihar election വാശിയേറിയ പ്രചാരണത്തിന് പിന്നാലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 18 ജില്ലകളില്‍ 121 മണ്ഡലങ്ങളാണ് ജനവിധിക്കായി ബൂത്തിലെത്തുന്നത്. മഹാ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവും ബിഹാര്‍ ഉപമു്ഖ്യ മന്ത്രി സാമ്രാട്ട് ചൗധരിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇന്ന് ജനവിധി തേടുന്നുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരുമാസം നീണ്ട തീപാറുന്ന പ്രചാരണം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. വികസന പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളിലെ പുരോഗതി, ഭരണത്തുടര്‍ച്ച എന്നിവയ്ക്ക് എന്‍ഡിഎ ഊന്നല്‍ നല്‍കിയപ്പോള്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും സാമ്പത്തിക ആശ്വാസവും വോട്ട് കൊള്ളയും പ്രധാന വിഷയമാക്കിയായിരുന്നു മഹാസഖ്യത്തിന്റെ പ്രചാരണം.

ALSO READ: എസ്‌ഐആറിനെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് കേരളവും

തേജ് പ്രതാപ് യാദവ്, മിതാലി താക്കൂര്‍ ഉള്‍പ്പെടെയുള്ളവരാണ് ആദ്യഘട്ട മത്സരത്തിലെ പ്രധാന താരനിര. ആദ്യഘട്ട മണ്ഡലങ്ങളില്‍ പരമാവധി സീറ്റുറപ്പിക്കാനാണ് മുന്നണികളുടെ ശ്രമം.

2020ല്‍ 121 സീറ്റുകളില്‍ 61 ഇടത്ത് മഹാസഖ്യം വിജയിച്ചിരുന്നു. മഹാസഖ്യം അധികാരത്തില്‍ എത്തിയാല്‍ മുകേഷ് സഹാനി അടക്കം നാല് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്നാണ് സൂചന. പതിനൊന്നാം തിയതിയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. പതിനാലിന് വോട്ടെണ്ണലും നടക്കും.