16
Nov 2025
Thu
16 Nov 2025 Thu
two women arrested for job fraud

സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്ത രണ്ടു യുവതികളെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. കണിയാപുരം സ്വദേശിനി രഹന, മംഗലപുരം മുരുക്കുംപുഴ സ്വദേശിനി ജയസൂര്യ എന്നിവരാണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിലോ തത്തുല്യമായ മറ്റു സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലോ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കഴക്കൂട്ടം സ്വദേശിനിയില്‍ നിന്ന് 25 ലക്ഷം രൂപയോളം തട്ടിയെന്നതാണ് കേസ്. ഈ ജോലി കിട്ടാതായപ്പോള്‍ യുകെയില്‍ ജോലിക്കായി വിസ നല്‍കാം എന്ന് പറഞ്ഞും ഇവര്‍ യുവതിയെ കബളിപ്പിച്ചു പണം തട്ടി. പല ഘട്ടങ്ങളിലായാണ് 25 ലക്ഷം രൂപ തട്ടിയെടുത്തത്. അറസ്റ്റിലായ രഹന കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ബൈക്ക് റൈഡിങ് നടത്തി ശ്രദ്ധേയയായിരുന്നു.

ALSO READ:ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍