സെന്‍ഡ് ഓഫ് പാര്‍ട്ടി കഴിഞ്ഞു മടങ്ങവെ മലയാളി വിദ്യാര്‍ഥി കര്‍ണാടകയില്‍ അപകടത്തില്‍ മരിച്ചു. സുല്‍ത്താന്‍ ബത്തേരി കൊളഗപ്പാറ റോക്ക് വാലി ഹൗസിങ് കോളനിയില്‍ താമസിക്കുന്ന അച്ചാരുകുടിയില്‍ റോയ്-മേഴ്‌സി ദമ്പതികളുടെ മകന്‍ ഡോണ്‍ റോയ് (24) ആണ് മരിച്ചത്.
|
ബെംഗളുരുവിനും മൈസൂരുവിനും ഇടയില്‍ ബേലൂരില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം. ഡോണ്‍ റോയ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ലോറി ഇടിച്ചു കയറുകയായിരുന്നു. ബേലൂരില്‍ ഡോക്ടര്‍ ഓഫ് ഫാര്‍മസി അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ഇന്നലെയായിരുന്നു അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ സെന്‍ഡ് ഓഫ് പാര്‍ട്ടി. സഹോദരന്‍: ഡിയോണ്‍.
ALSO READ: പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട 67 കോടി രൂപയുടെ ആസ്തികള്‍ കണ്ടുകെട്ടി ഇഡി
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





