ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് ജില്ലയില്‍ കഞ്ചാവ് കടത്തുകാരനായ രാജേഷ് മിശ്രയുടെ വീട്ടില്‍ നിന്ന് രണ്ട് കോടി രൂപ പണമായി കണ്ടെത്തി. കണ്ടെത്തിയ നോട്ടുകളില്‍ ഭൂരിഭാഗവും 20, 50, 100 രൂപയുടെ നോട്ടുകളായിരുന്നു. ഈ നോട്ടുകള്‍ പോളിത്തീന്‍ കവറുകളിലും, തുണി സഞ്ചികളിലും ചാക്കുകളിലുമായി കെട്ടുകളാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു.
|
ആദ്യം കൈകൊണ്ട് എണ്ണിത്തുടങ്ങിയ പോലീസ് സംഗതി എളുപ്പമല്ലെന്ന് മനസ്സാക്കിയതോടെ നാല് കൗണ്ടിംഗ് യന്ത്രങ്ങള്‍ എത്തിക്കുകയായിരുന്നു. പോലീസുകാര്‍ നോട്ടെണ്ണുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പണത്തോടൊപ്പം കഞ്ചാവും സ്മാക്ക് എന്നറിയപ്പെടുന്ന മയക്ക് മരുന്നും കണ്ടെത്തിയിട്ടുണ്ട്.
നിലവില്‍ രാജേഷ് മിശ്ര ജയിലിലാണ്. അദ്ദേഹത്തിന്റെ ഭാര്യ റീന മിശ്ര, മകള്‍ കോമള്‍ മിശ്ര, മകന്‍ വിനായക് മിശ്ര, മരുമക്കളായ (സഹോദരപുത്രന്‍മാര്‍) യഷ്, അജിത് മിശ്ര എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ മയക്കുമരുന്ന് വ്യാപാരം പൂര്‍ണ്ണമായും മിശ്ര കുടുംബമാണ് നടത്തിയിരുന്നത്.





