01
Nov 2025
Tue
01 Nov 2025 Tue
12th Sharjah International Library Conference

44ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി 12ാമത് ഷാര്‍ജ അന്താരാഷ്ട്ര ലൈബ്രറി കോണ്‍ഫറന്‍സ് അരങ്ങേറി. അമേരിക്കന്‍ ലൈബ്രറി അസോസിയേഷന്റെ (എഎല്‍എ) പങ്കാളിത്തത്തോടെ ഷാര്‍ജ ബുക്ക് അതോറിറ്റി (എസ്ബിഎ) സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ 30 രാജ്യങ്ങളില്‍ നിന്നുള്ള 400-ലധികം ലൈബ്രറി പ്രഫഷണലുകള്‍, അധ്യാപകര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ ഒത്തുചേര്‍ന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷാര്‍ജയിലെ എക്സ്പോ സെന്ററില്‍ 44-ാമത് ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറിന്റെ ഭാഗമായി മൂന്ന് ദിവസമാണ് ലൈബ്രറി സമ്മേളനം നടക്കുക. പന്ത്രണ്ടാം വര്‍ഷവും അമേരിക്കന്‍ ലൈബ്രറി അസോസിയേഷനുമായി ചേര്‍ന്ന് സമ്മേളനം സംഘടിപ്പിക്കുന്നതില്‍ ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ സിഇഒ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി അഭിമാനം പ്രകടിപ്പിച്ചു.

ലൈബ്രറി മേഖല വികസിപ്പിക്കുന്നതില്‍ അന്താരാഷ്ട്ര സഹകരണത്തിന് അവരുടെ സഹകരണം ഒരു മാതൃകയാണെന്നും ലൈബ്രറികള്‍, വിദ്യാഭ്യാസം, സംസ്‌കാരം എന്നിവയുടെ ഭാവിയെക്കുറിച്ചുള്ള സംഭാഷണത്തിനുള്ള ആഗോള കേന്ദ്രമെന്ന നിലയില്‍ ഷാര്‍ജയുടെ പദവി ശക്തിപ്പെടുത്തിയെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അമേരിക്കന്‍ ലൈബ്രറി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. മരിയ മകൗലി തുടങ്ങിയവര്‍ സംസാരിച്ചു.

ALSO READ: ചെങ്കോട്ട സ്‌ഫോടനം: കാറോടിച്ചിരുന്നത് ഡോ. മുഹമ്മദ് ഉമറെന്ന് റിപോര്‍ട്ട്