01
Nov 2025
Tue
01 Nov 2025 Tue
Red Fort blast suspect Dr Umar came out

ചെങ്കോട്ടയില്‍ 9 പേരുടെ മരണത്തിനും 20 പേര്‍ക്ക് പരിക്കേല്‍ക്കാനുമിടയാക്കിയ സ്‌ഫോടനം നടന്ന കാര്‍ ഓടിച്ചിരുന്നത് ഫരീദാബാദില്‍ മുമ്പ് ജോലി ചെയ്തിരുന്ന ഡോക്ടര്‍ മുഹമ്മദ് ഉമര്‍ ആണെന്ന് റിപോര്‍ട്ട്. കഴിഞ്ഞ ദിവസം സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ വീട്ടില്‍ താമസിച്ചിരുന്ന ഡോക്ടര്‍ അദീല്‍ അഹമ്മദ് റാത്തറിനൊപ്പമുള്ളയാളാണ് ഡോക്ടര്‍ മുഹമ്മദ് ഉമറെന്ന് അന്വേഷണ സംഘം പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അനന്ത്‌നാഗിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ മുന്‍ സീനിയര്‍ റസിഡന്റ് ഡോക്ടറായ അദീല്‍ അഹമ്മദിനെ കഴിഞ്ഞയാഴ്ച പോലീസ് പിടികൂടിയിരുന്നു. ഇതിനു ശേഷം നടത്തിയ പരിശോധനയിലാണ് ഫരീദാബിലെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് വന്‍തോതില്‍ സ്‌ഫോടകശേഖരം പിടിച്ചെടുത്തതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

അതിനിടെ ഉമറിന്റെ മാതാവിനെയും രണ്ട് സഹോദരങ്ങളെയും ജമ്മു കശ്മീര്‍ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. തിങ്കളാഴ്ച വൈകീട്ട് 6.52നായി റെഡ് ഫോര്‍ട്ട് മെട്രോ സ്‌റ്റേഷനു സമീപം ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ട കാര്‍ പൊട്ടിത്തെറിച്ചത്. ഇതിനു പിന്നാലെ ഇവിടെ നിര്‍ത്തിയിട്ടിരുന്ന മറ്റു വാഹനങ്ങള്‍ക്കു തീ പിടിച്ചു. സ്‌ഫോടന സ്ഥലത്തു നിന്ന് ബോംബ് ചീളുകളോ വയറുകളോ മറ്റോ കണ്ടെത്താന്‍ ഫോറന്‍സിക് സംഘത്തിനായിരുന്നില്ല. രാസവസ്തുക്കളാണ് സ്‌ഫോടനത്തിനുപയോഗിച്ചതെന്ന സംശയമാണ് അന്വേഷണസംഘം തുടര്‍ന്ന് ഉയര്‍ത്തിയത്.

സ്‌ഫോടനമുണ്ടായ കാര്‍ മൂന്ന് മണിക്കൂറോളം ചെങ്കോട്ടയ്ക്ക് അടുത്തുള്ള പേ ആന്‍ഡ് പാര്‍ക്ക് കേന്ദ്രത്തില്‍ നിര്‍ത്തിയിട്ടിരുന്നുവെന്നുള്ള വിവരവും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്.

ALSO READ: സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക്