22
Nov 2025
Sat
22 Nov 2025 Sat
Fathima Tahliya

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ സ്ഥാനാര്‍ത്ഥികളായി യുവനിരയെ ഇറക്കി നിര്‍ണായക നീക്കവുമായി മുസ്ലിം ലീഗ്. വലിയ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ഫാത്തിമ തഹ്‌ലിയയെ ഉള്‍പ്പെടെ രംഗത്തിറക്കി സ്ഥാനാര്‍ഥി പ്രഖ്യാപനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പയ്യാനക്കല്‍, മുഖദാര്‍, കുറ്റിച്ചിറ, നല്ലളം, അരക്കിണര്‍, മൂന്നാലിങ്കല്‍, പന്നിയങ്കര ഡിവിഷനുകളിലാണ് തര്‍ക്കം ഉണ്ടായിരുന്നത്. ഈ തര്‍ക്കങ്ങളെല്ലാം പരിഹരിച്ചതിന് ശേഷമാണ് ലീഗ് ജില്ലാ പാര്‍ലിമെന്ററി ബോര്‍ഡ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎസ്എഫ് നേതാവുമായ അഡ്വ. ഫാത്തിമ തഹ്ലിയ കുറ്റിച്ചിറ ഡിവിഷനില്‍ നിന്ന് മത്സരിക്കും. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആദ്യമായാണ് ഫാത്തിമ തഹ്ലിയ. എംഎസ്എഫ് നേതൃത്വത്തിനെതിരേ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്ന ഫാത്തിമ ഉള്‍പ്പെടെയുള്ളവര്‍ പിന്നീട് നേതൃത്വത്തിന് വഴങ്ങിയിരുന്നു.

ALSO READ: കശ്മീരില്‍ പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കള്‍ പോലീസ് സ്‌റ്റേഷനില്‍ പൊട്ടിത്തെറിച്ചു; ഏഴ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ചെട്ടിക്കുളം-ആഷിഖ് ചെലവൂര്‍, പൂളക്കടവ്-ജബ്ബാര്‍, മൂഴിക്കല്‍-സാജിത ഗഫൂര്‍, മായനാട്-സിദ്ധീഖ് മായനാട്, കൊമ്മേരി-കവിത അരുണ്‍, പൊക്കുന്ന് – ഷനീമ മുഹസ്സിന്‍, കിണാശ്ശേരി-പി സക്കീര്‍, പന്നിയങ്കര-അര്‍ഷുല്‍ അഹമ്മദ്, തിരുവണ്ണൂര്‍-ആയിഷബി പാണ്ടികശാല, അരീക്കാട്-ഷമീല്‍ തങ്ങള്‍
നല്ലളം- വി പി ഇബ്രാഹിം, കൊളത്തറ-മുല്ലവീട്ടില്‍ ബീരാന്‍ കോയ, കുണ്ടായിത്തോട്- മുനീര്‍ എം ടി, ബേപ്പൂര്‍- കെ കെ സുരേഷ് (സ്വത.), അരക്കിണര്‍ – സി നൗഫല്‍, മാത്തോട്ടം- ശ്രീകല, പയ്യാനക്കല്‍-സെയ്ഫുന്നിസ,നദി നഗര്‍ – ഫസ്‌ന ഷംസുദ്ധീന്‍, മുഖദാര്‍ – ടി.പി.എം ജിഷാന്‍, കുറ്റിച്ചിറ- അഡ്വ ഫാത്തിമ തഹ്ലിയ, 63 – മൂന്നാലിങ്ങല്‍- എ സഫറി, വെള്ളയില്‍- സൗഫിയ എന്‍ പി, പുതിയങ്ങാടി- ഷൗലിഖ്