അല്‍ ഫലാഹ് യൂനിവേഴ്സിറ്റി ചെയര്മാന് ജവാദ് അഹമ്മദ് സിദ്ദീഖിയെ ഇഡി അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് വിശദീകരണം. വഞ്ചന, അക്രഡിറ്റേഷന് രേഖകളിലെ ക്രമക്കേട് എന്നിങ്ങനെ അല്‍ ഫലാഹ് യൂനിവേഴ്സിറ്റിക്കെതിരേ ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് എടുത്ത രണ്ട് കേസുകളുടെ തുടര്‍ച്ചയായാണ് ഇഡി അന്വേഷണം ആരംഭിച്ചത്.
|
നവംബര്‍ 10ന് ഡല്‍ഹി ചെങ്കോട്ടയ്ക്കു സമീപമുണ്ടായ കാര്‍ സ്ഫോടനം നടത്തിയ ഡോ. ഉമര്‍ നബിയുമായി ബന്ധമുള്ളവര്‍ അല്‍ ഫലാഹ് യൂനിവേഴ്സിറ്റിയിലുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇവിടുത്തെ നിരവധി ഡോക്ടര്‍മാരെ കസ്റ്റിഡിയില്‍ എടുത്തെങ്കിലും ഇവരില്‍ ഭൂരിഭാഗത്തെയും പിന്നീട് വിട്ടയച്ചിരുന്നു.
യൂനിവേഴ്സിറ്റിയിലടക്കം 19 ഇടങ്ങളിലായി നടത്തിയ റെയ്ഡില്‍ 48 ലക്ഷം രൂപയും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തതായി അന്വേഷണസംഘം പറയുന്നു.
ALSO READ: അടിവസ്ത്രം മാത്രം ധരിച്ച് ബസ്സോടിച്ച ഡ്രൈവർക്ക് സസ്പെൻഷൻ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





