ചെറുതോണി: ഇടുക്കിയില്‍ പ്ലേസ്‌കൂള്‍ വിദ്യാര്‍ഥി സ്‌കൂള്‍ ബസ് കയറി മരിച്ചു. ഗിരിജ്യോതി പബ്ലിക് സ്‌കൂളിലെ നാലു വയസ്സ് മാത്രം പ്രായമുള്ള ഹെയ്‌സല്‍ ബെന്‍ ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ സ്‌കൂളില്‍ വെച്ചാണ് അപകടമുണ്ടായത്. ഇനായ ഫൈസല്‍ എന്ന കുട്ടിക്ക് അപകടത്തില്‍ ഗുരതരമായി പരിക്കേറ്റു.
|
സ്‌കൂള്‍ ബസില്‍ നിന്നിറങ്ങി ക്ലാസിലേക്ക് പോകാനായി ബസിന പിന്നിലൂടെ നടക്കുകയായിരുന്ന ഹെയ്‌സല്‍ ബെന്നിനെ സ്‌കൂളിലേക്ക് എത്തിയ മറ്റൊരു ബസ് ഇടിക്കുകയായിരുന്നു. തൊട്ടുപിന്നില്‍ നിര്‍ത്തിയിരുന്ന ബസ്സാണ് ഇടിച്ചത്. കുട്ടി കടന്നുപോകുന്നത് ഇവര്‍ കണ്ടില്ല. ബസ് മുന്നോട്ട് എടുത്തതിനെ തുടര്‍ന്ന് കുഞ്ഞിനെ ഇടിച്ചു. കുഞ്ഞിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.
ഉടന്‍ തന്നെ ഹെയ്‌സലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാല്‍പാദത്തിന് പരിക്കേറ്റ ഇനായ ഫൈസല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ സ്‌കൂളിന്റെ വിശദീകരണം ലഭ്യമായിട്ടില്ല.


