24
Nov 2025
Sat
24 Nov 2025 Sat
kozhikkode baby memorial hospital fire

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി കെട്ടിടത്തില്‍ തീപ്പിടിത്തും. ആശുപത്രിയിലെ പുതിയ കെട്ടിടമായ സി ബ്ലോക്കിലെ ഏറ്റവും മുകള്‍ ഭാഗത്താണ് തീപ്പിടിത്തം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒമ്പതാം നിലയില്‍ എസി പ്ലാന്റ് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് തീപ്പിടിത്തം. അവിടെ രോഗികള്‍ ഇല്ലെന്നും മെയിന്റനന്‍സ് ജീവനക്കാര്‍ മാത്രമേ അങ്ങോട്ട് പോകാറുള്ളുവെന്നും ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. കെട്ടിടത്തിന് മുകളില്‍ നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അല്‍പ്പ സമയം മുമ്പാണ് കെട്ടിടത്തിന് തീപ്പിടിച്ചത്.

അഗ്നി ശമന സേനയും പോലീസും സ്ഥലത്തെത്തി. ആശങ്കയ്ക്കുള്ള സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.