എസ്‌ഐആര്‍ സമയ പരിധി ഡിസംബര്‍ 11 വരെ നീട്ടി. ഡിസംബര്‍ 16ന് കരട് പട്ടിക പ്രസിദ്ധീകരിക്കും. എസ്‌ഐആര്‍ വെബ്‌സൈറ്റില്‍ ഇത് സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 14ന് ആയിരിക്കും അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക.
|
കേരളം അടക്കം 12 ഇടങ്ങളിലാണ് സമയ പരിധി നീട്ടിയത്. കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ എസ്‌ഐആര്‍ നിര്‍ത്തിവയ്ക്കണമെന്ന് കേരളം സുപ്രിം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഈ ഹരജി അടുത്ത ദിവസം പരിഗണിക്കാനിരിക്കുകയാണ്.
എസ്‌ഐആര്‍ നടപടികള്‍ സമയത്ത് പൂര്‍ത്തിയാക്കാന്‍ ബിഎല്‍ഒമാര്‍ കടുത്ത സമ്മര്‍ദ്ദമാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് 10 ലക്ഷത്തോളം വോട്ടര്‍മാരെ കണ്ടെത്താനായിട്ടില്ല. ഇനിയും നിരവധി പേരുടെ ഫോമുകള്‍ പൂരിപ്പിച്ച് കിട്ടാനുണ്ട്. ഇതിന്റെ ഡിജിറ്റലൈസേഷന്‍ പ്രക്രിയയും പൂര്‍ത്തീകരിക്കാന്‍ സാങ്കേതിക തടസ്സം ഉള്‍പ്പെടെ നേരിടുന്നതിനിടയിലാണ് ആശ്വാസ വാര്‍ത്ത.
എസ്‌ഐആര്‍ പുതിയ സമയക്രമം
- BLO ഫോറം തിരികെ വാങ്ങുന്നത് : ഡിസംബര്‍ 11 വരെ..
- കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് ഡിസംബര്‍ 16.
- അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത് : 2026 ഫെബ്രുവരി 14 ന്.


