പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ലൈംഗിക പീഡന പരാതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് ഇരുപത്തിമൂന്നുകാരി കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയത്. രാഹുല്‍ ഗാന്ധിക്കും സണ്ണി ജോസഫിനുമാണ് പരാതി അയച്ചത്.
|
വിവാഹ വാഗ്ദാനം നല്‍കി ആയിരുന്നു പീഡനം. ഗര്‍ഭം ധരിക്കാന്‍ രാഹുല്‍ തന്നോടും നിര്‍ബന്ധിച്ചുവെന്നും പരാതിയില്‍ പറയുന്നു. രാഹുല്‍ ക്രൂരമായി പീഡിപ്പിച്ചുവെന്ന് ആണ് യുവതി പറയുന്നത്. സംസ്ഥാനത്തിന്റെ പുറത്തുളള യുവതി ഇ മെയില്‍ വഴിയാണ് പരാതി അയച്ചത്.
മുറിയില്‍ വെച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേല്‍പ്പിച്ചു. ശാരീരികവും മാനസികവുമായി ക്രൂരപീഡനം നേരിട്ടു. ഗര്‍ഭിണിയാകണമെന്ന് മാങ്കൂട്ടത്തില്‍ തന്നോടും ആവശ്യപ്പെട്ടു. എന്നാല്‍, ആദ്യ ആക്രമണത്തിന് ശേഷം രാഹുല്‍ വിവാഹ വാഗ്ദാനം പിന്‍വലിച്ചു. ഒരു മാസത്തിന് ശേഷം വീണ്ടും മെസേജ് അയച്ച് തുടങ്ങി. നിന്നെ ഗര്‍ഭിണിയാക്കണം എന്ന മെസേജാണ് അയച്ച് കൊണ്ടിരുന്നത് എന്നും പരാതിയില്‍ പറയുന്നു.
ALSO READ: ആര്‍എസ്എസ് ഓഫീസിന് പാര്‍ക്കിങ് പണിയാന്‍ 1500ഓളം വര്‍ഷം പഴക്കമുള്ള ക്ഷേത്രം പൊളിച്ചു
കഴിഞ്ഞ ദിവസമായിരുന്നു രാഹുലിനെതിരെ ആദ്യമായി പരാതിയുമായി യുവതി എത്തിയത്. മുഖ്യമന്ത്രിയ്ക്ക് നേരിട്ട് കൈമാറിയ പരാതിയില്‍ രാഹുലിനെതിരെ കേസെടുത്തിരുന്നു. ഇതിനു പിന്നാലെ രാഹുല്‍ ഒളിവില്‍ പോയിരുന്നു.
ഇന്ന് കേസില്‍ പുതിയ ഹര്‍ജിയുമായി രാഹുല്‍ എത്തിയിരുന്നു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് പുതിയ ഹര്‍ജി സമര്‍പ്പിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ അടച്ചിട്ട മുറിയില്‍ പരിഗണിക്കണമെന്നാണ് പുതിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഇതേ കോടതിയാണ് നാളെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.





