04
Dec 2025
Wed
04 Dec 2025 Wed
18 year old vlogger dies in accident body in decapitated stage

140 കിലോമീറ്റര്‍ വേഗതയില്‍ ബൈക്കോടിച്ച 18കാരനായ വ്‌ളോഗര്‍ അപകടത്തില്‍പെട്ട് തലയറ്റു മരിച്ചു. ഗുജറാത്തിലെ സൂറത്തിലാണ് ദാരുണമായ അപകടം. പികെആര്‍ ബ്ലോഗര്‍ എന്ന പേരില്‍ വീഡിയോകള്‍ ചെയ്യുന്ന പ്രിന്‍സ് പട്ടേല്‍ ആണ് മരിച്ചത്. കെടിഎം ഡ്യൂക് വാഹനമാണ് അപകടത്തില്‍പെട്ടത്. ബഹുനില ഫ്‌ളൈ ഓവറായ ഗ്രേറ്റ് ലൈനര്‍ ബ്രിഡ്ജിലൂടെ പ്രിന്‍സ് പട്ടേല്‍ അമിത വേഗത്തില്‍ ബൈക്കോടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു.

whatsapp 140 കിലോമീറ്റര്‍ വേഗതയില്‍ ബൈക്കോടിച്ച 18കാരനായ വ്‌ളോഗര്‍ തലയറ്റു മരിച്ചു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമിത വേഗതയില്‍ ബൈക്കോടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമാവുകയും വാഹനം മറിയുകയുമായിരുന്നു. വാഹനവും യുവാവും റോഡിലൂടെ മീറ്ററുകളോളം നിരങ്ങിനീങ്ങുകയും ഇതിനിടെ പ്രിന്‍സിന്റെ തല ഡിവൈഡറിലിടിച്ചു ശരീരത്തില്‍ വേര്‍പെടുകയുമായിരുന്നു. അപകടസമയം യുവാവ് ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. പ്രിന്‍സിന്റെ അമ്മ പാല്‍ വിറ്റാണ് കുടുംബം പുലര്‍ത്തുന്നതെന്ന് പോലീസ് പറഞ്ഞു.

ALSO READ: രണ്ട് ദിവസത്തെ ഇടിവിന് ശേഷം സ്വര്‍ണവില കത്തിക്കയറി; വെള്ളിക്കും വര്‍ധന