03
Dec 2025
Fri
03 Dec 2025 Fri
Rahul Mamkoottathil approaches High court for anticipatory bail

ലൈംഗിക പീഡന കേസില്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ ഹൈക്കോടതിയെ സമീപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. രാഹുലിനായി അഡ്വ. എസ് രാജീവ് ഹാജരാകും. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് നേരത്തേ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേസെടുത്തതിനുപിന്നാലെ സംസ്ഥാനം വിട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ കര്‍ണാടകയിലെ ഒളിയിടത്തിലാണെന്നാണ് വിവരം. ഇയാളെ പിടികൂടാനായി പ്രത്യേക അന്വേഷണസംഘത്തിന്റെ ശ്രമം തുടരുകയാണ്.കോണ്‍ഗ്രസില്‍ നിന്ന് രാഹുലിനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.

ALSO READ: ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവരുന്നതിനിടെ മോഷ്ടാവ് പിടിയില്‍