08
Dec 2025
Sun
08 Dec 2025 Sun
Pinarayi Vijayan confirms meeting with Jamathe Islami

ജമാഅത്തെ ഇസ് ലാമിയുമായി കൂടിക്കാഴ്ച നടത്തിയ കാര്യം ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കാണണമെന്ന് അവര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് കണ്ടതെന്നും അവര്‍ വര്‍ഗീയ വാദികള്‍ ആണെന്ന് അറിഞ്ഞ് കൊണ്ട് തന്നെയായിരുന്നു ആ കൂടിക്കാഴ്ചയെന്നും പിണറായി പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സോളിഡാരിറ്റിയിലെ ചില ചെറുപ്പക്കാരും തന്നെ കാണാന്‍ വന്നു. ഇവരല്ലേ ഏറ്റവും വലിയ സാമൂഹ്യ വിരുദ്ധര്‍ എന്ന് അന്ന് തന്നെ താന്‍ ചോദിച്ചു. ശേഷം ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജമാഅത്തെ ഇസ്ലാമിക്ക് അനുകൂലമായി ഒരു നിലപാടും എല്‍ഡിഎഫ് ഒരുഘട്ടത്തിലും എടുത്തിട്ടില്ല. ആരും ജമാഅത്തെ ഇസ്ലാമിയെ ശുദ്ധീകരിക്കാന്‍ നോക്കേണ്ട. 1992ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കേണ്ടിവന്നു. ഇതിലുള്ള പ്രതിഷേധമായാണ് 1996ല്‍ ജമാഅത്തെ ഇസ്ലാമി മനസില്ലാമനസ്സോടെ ഇടതുപക്ഷത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയുമായിരിക്കെയാണ് ജമാഅത്തെ ഇസ്ലാമി വര്‍ഗീയ സംഘടനയെന്ന് യുഡിഎഫ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. ആ ജമാഅത്തെ ഇസ് ലാമിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ കോണ്‍ഗ്രസ് ഇപ്പോള്‍ മത്സരിക്കുകയാണ്. മുന്‍പുള്ള നിലപാടല്ല അവര്‍ക്ക് ഇന്ന്. ഇപ്പോള്‍ എങ്ങനെയാണ് ജമാഅത്തെ ഇസ്ലാമി അവര്‍ക്ക് തങ്കക്കുടങ്ങളായി മാറിയതെന്നും മുഖ്യമന്ത്രി ചോദിച്ചു.

ALSO READ: പലാഷുമായുള്ള വിവാഹത്തില്‍ നിന്ന് പിന്‍മാറി സ്മൃതി മന്ദാന