08
Dec 2025
Sun
08 Dec 2025 Sun
two women arrested for theft in KSRTC bus

കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ പണമടങ്ങിയ പഴ്‌സ് മോഷ്ടിച്ച രണ്ട് യുവതികള്‍ പിടിയില്‍. തമിഴ്നാട് പൊള്ളാച്ചി സ്വദേശിനികളായ രാജേശ്വരി (30), മാരി (26) എന്നിവരാണ് പിടിയിലായത്. 34,000 രൂപയടങ്ങിയ പഴ്‌സ് ആണ് ഇരുവരും മോഷ്ടിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ മാസം 6ന് രാവിലെ 11.15ഓടെ കുട്ടനെല്ലൂരില്‍ നിന്ന് കൊടകരയിലേക്ക് വരികയായിരുന്ന പുത്തൂര്‍ പുത്തന്‍കാട് സ്വദേശിനിയായ 58കാരിയുടെ പഴ്‌സാണ് സംഘം മോഷ്ടിച്ചത്.
തൃശ്ശൂര്‍ റൂറല്‍ പോലീസ് ആണ് പ്രതികളെ പിടികൂടിയത്. രാജേശ്വരി കളമശ്ശേരി, അങ്കമാലി, തൃക്കാക്കര, കോതമംഗലം പോലീസ് സ്റ്റേഷന്‍ പരിധികളിലായി നാല് മോഷണക്കേസുകളില്‍ പ്രതിയാണ്. മാരി ആലുവ, എറണാകുളം സെന്‍ട്രല്‍, തോപ്പുംപടി, കുറുപ്പുംപടി, എടത്തല പോലീസ് സ്റ്റേഷന്‍ പരിധികളിലായി അഞ്ച് മോഷണക്കേസുകളിലും പ്രതിയാണ്.

കൊടകര പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ ദാസ് പി കെ, ജി എസ് ഐ ബിനോയ് മാത്യു, ജി എ എസ് ഐ ഷീബ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

ALSO READ: രാഹുല്‍ മാങ്കൂട്ടത്തിലിന് ഒളിയിടമൊരുക്കിയ രണ്ടുപേര്‍ പിടിയില്‍