02
Dec 2025
Sun
02 Dec 2025 Sun
two caught for helping Rahul Mamkoottathil to hide

ലൈംഗിക പീഡന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ബംഗളുരുവില്‍ ഒളിയിടമൊരുക്കിയ രണ്ടുപേര്‍ പിടിയില്‍. ജോസ്, റെക്‌സ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തിയിലെ ബാഗല്ലൂരിലെ ഒളിവ് സങ്കേതത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് രാഹുലിനെ എത്തിച്ചവരാണ് പിടിയിലായത്. രക്ഷപ്പെടാന്‍ ഉപയോഗിച്ച ഫോര്‍ച്യൂണര്‍ കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ജോസ് വര്‍ഷങ്ങളായി ബംഗളൂരുവിലാണ് താമസം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കര്‍ണാടകയിലെ വിവിധ ഫാം ഹൗസുകളിലും റിസോര്‍ട്ടുകളിലുമായി മാറി മാറിക്കഴിയുകയാണ് രാഹുലെന്നാണ് പോലീസ് നിഗമനം. രണ്ട് ലൈംഗിക പീഡനക്കേസുകളാണ് രാഹുലിനെതിരേ കേരള പോലീസ് എടുത്തിട്ടുള്ളത്. ആദ്യ കേസില്‍ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് ഡിസംബര്‍ 15 വരെ തടഞ്ഞിട്ടുണ്ട്. രണ്ടാമത്തെ കേസിലെ പരാതിക്കാരിയെ പോലീസിന് ഇനിയും കണ്ടെത്താനായിട്ടില്ല. ഈ പരാതി കെട്ടിച്ചമച്ചതാണെന്നാണ് രാഹുല്‍ വാദിക്കുന്നത്.

ALSO READ: എസ്ഡിപിഐ സ്ഥാനാര്‍ഥിയുടെ ചിത്രത്തില്‍ റീത്ത് സ്ഥാപിച്ചു