തലശേരി: കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ബിജെപി പ്രവര്‍ത്തകനൊപ്പം ഒളിച്ചോടി. തലശേരി മേഖലയിലെ ഒരു പഞ്ചായത്തിലെ സ്ഥാനാര്‍ഥിയും മുസ്ലിംലീഗ് പ്രവര്‍ത്തകയുമായ 32 കാരിയാണ് ബിജെപി പ്രവര്‍ത്തകനായ 35 കാരനുമായി ഒളിച്ചോടിയത്.
|
ഭര്‍തൃമതിയും രണ്ടുകുട്ടികളുടെ അമ്മയുമായ യുവതി ഇപ്പോള്‍ മൂന്നുമാസം ഗര്‍ഭിണിയുമാണ്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി യുവാവുമായി അടുപ്പത്തിലാകുകയും ഇരുവരും സ്ഥലം വിടുകയുമായിരുന്നു.
ഇവരെ കണ്ടെത്താന്‍ വ്യാപകമായ തിരച്ചില്‍ നടത്തി വരികയാണ്. ഇവര്‍ വിവാഹിതരായതായും സൂചനയുണ്ട്. സംഭവത്തെതുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥയും ഉടലെടുത്തിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകനായ യുവാവിന്റെ കുടുംബം സിപിഎം പ്രവര്‍ത്തകരാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





