22
Dec 2025
Tue
22 Dec 2025 Tue
BJP worker attacked by masked men in Thiruvananthapuram

തിരുവനന്തപുരം കല്ലമ്പലത്ത് ബിജെപി പ്രവര്‍ത്തകനെ മുഖംമൂടി സംഘം വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഒറ്റൂരില്‍ മാവേലികോണം കാര്‍ത്തികയില്‍ പ്രജീഷിനാണ്(38)വെട്ടേറ്റത്. പ്രജീഷ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഞായറാഴ്ച രാത്രി 11ഓടെയാണ് കാറിലെത്തിയ സംഘം പ്രജീഷിനെ ആക്രമിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീടിന്റെ ജനലുകള്‍ അടിച്ചു തകര്‍ത്തും അടുക്കള വാതില്‍ വെട്ടിപ്പൊളിച്ചുമാണ് മൂന്നംഗ സംഘം അകത്തുകടന്നത്. തുടര്‍ന്ന് അസഭ്യം പറയുകയും കയ്യില്‍ കരുതിയ ആയുധം കൊണ്ട് ഭാര്യയുടെ മുന്നിലിട്ട് പ്രജീഷിനെ വെട്ടുകയുമായിരുന്നെന്നാണ് പരാതി. പിന്നാലെ സംഘം രക്ഷപ്പെട്ടു. പോലീസെത്തിയാണ് പ്രജീഷിനെ ആശുപത്രിയിലെത്തിച്ചത്. ഞായറാഴ്ച വൈകിട്ട് മാവിന്മൂട് ജങ്ഷനില്‍ വച്ച് പ്രജീഷ് ചിലരുമായി വാക്കുതര്‍ക്കമുണ്ടായെന്നും അക്രമത്തിന് പിന്നില്‍ അവരാണെന്ന് സംശയമുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.

ALSO READ: രാഹുലിന്റെ നാണംകെട്ട കേസ് ചര്‍ച്ചയാക്കാന്‍ തങ്ങളില്ല: ഗണേഷ് കുമാര്‍