രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നാണംകെട്ട കേസ് ചര്‍ച്ചയാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് നാണം കെട്ട മാനസിക രോഗിയായി മാറിയ ഒരാള്‍ നടത്തുന്ന വികൃതമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളാണെന്നും അതുപറഞ്ഞ് വോട്ട് പിടിക്കാന്‍ തങ്ങളില്ലെന്നും മന്ത്രി പറഞ്ഞു.
|
വികസനപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തങ്ങള്‍ വോട്ട് പിടിക്കുന്നത്. പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. പിന്നീട് പാര്‍ട്ടിയിലെടുക്കുകയും മല്‍സരിക്കാന്‍ സീറ്റ് നല്‍കുകയും ചെയ്യുമെന്നും ഗണേഷ് കുമാര്‍ പരിഹസിച്ചു. രാഹുല്‍ ഒളിവിലിരിക്കുന്നത് എന്തിനാണ്. അയാള്‍ പുറത്തുവരട്ടെയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ALSO READ: മാധ്യമങ്ങള്‍ പ്രസ്താവനയെ വളച്ചൊടിച്ചു; മലക്കംമറിഞ്ഞ് അടൂര്‍ പ്രകാശ്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





