ന്യൂഡല്‍ഹി: പശുവിനെ ചിക്കന്‍ മോമോസ് കഴിപ്പിച്ച വ്ളോഗര്‍ പുലിവാല് പിടിച്ചു. മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായിരിക്കുകയാണ് ഗുരുഗ്രാമിലെ 28കാരനായ ഋതിക് ചാന്ദ്ന.പശുവിനെ മാംസാഹരം കഴിപ്പിച്ചതിലൂടെ യുവാവ് മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്.
|
തെരുവില്‍ അലഞ്ഞ് നടന്ന പശു അടുത്ത് വന്നപ്പോള്‍ യുവാവ് കൈയില്‍ ബാക്കിയുണ്ടായിരുന്ന മോമോസ് നല്‍കുകയായിരുന്നു. പശു സംരക്ഷകരുടെ പരാതിയിലാണ് കേസ്. നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും വീഡിയോ ഡിലീറ്റ് ചെയ്യാന്‍ ഋതിക് തയ്യാറായില്ലെന്ന് പൊലീസ് പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സെക്ടര്‍ 56ലെ ഒരു മാര്‍ക്കറ്റില്‍ നിന്ന് ചിക്കന്‍ മോമോസ് വാങ്ങിയ ഋതിക് കുറച്ചെണ്ണം കഴിച്ച ശേഷം അവശേഷിച്ചത് പശുവിന് നല്‍കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





