22
Dec 2025
Thu
22 Dec 2025 Thu

പാലക്കാട് കല്ലേക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിനു നേരെ ബിജെപി ആക്രമണം. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥിയെയും സംഘത്തെയും ലക്ഷ്യമിട്ടാണ് ഡിസിസി സെക്രട്ടറി നന്ദാബാലന്റെ വീട്ടിൽ ഇന്നലെ രാത്രി ഒരു സംഘം ആക്രമണം നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആക്രമണത്തിൽ ഒരാളുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു.ആക്രമണത്തിന് പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പ്രദേശത്ത് തര്‍ക്കമുണ്ടായിരുന്നു. ഇതാണ് അക്രമത്തില്‍ കലാശിച്ചത്. ഇന്നലെ രാത്രി സംഘര്‍ഷമുണ്ടായപ്പോള്‍ കോൺഗ്രസ് പ്രവർത്തകർ നന്ദാബാലന്റെ വീട്ടിലേക്ക് ഓടി കയറി. പിന്നാലെ അക്രമി സംഘം വീടിന് നേരെ കല്ലേറ് നടത്തുകയായിരുന്നു.

ALSO READ: കേരളത്തിൽ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്