03
Dec 2025
Sun
03 Dec 2025 Sun
local body election result

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിവിധ പാര്‍ട്ടികളുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന വാര്‍ഡുകളില്‍ എതിര്‍ കക്ഷികള്‍ വിജയിച്ചത് കൗതുകമായി. സി.പി.എം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ എകെജി സെന്റര്‍ നിലകൊള്ളുന്ന കുന്നുകുഴി വാര്‍ഡില്‍ വീണ്ടും യു.ഡി.എഫ് ആധിപത്യം. യു.ഡി.എഫിന്റെ മേരി പുഷ്പമാണ് 697 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. സി.പി.എമ്മിന്റെ ഐ.പി. ബിനുവിനെ തോല്‍പിച്ച മേരി പുഷ്പത്തിന്റെ ഹാട്രിക് വിജയമാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവന്‍ സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാര്‍ഡില്‍ ബി.ജെ.പിയാണ് വിജയിച്ചത്. റിട്ട. ഡി.ജി.പി ആര്‍. ശ്രീലേഖ എല്‍.ഡി.എഫിന്റെ ആര്‍. അമൃതയെ 708 വോട്ടിനാണ് പരാജയപ്പെടുത്തിയത്.

ബി.ജെ.പി സംസ്ഥാന ഓഫിസായ മാരാര്‍ജി ഭവന്‍ സ്ഥിതി ചെയ്യുന്ന തമ്പാനൂര്‍ വാര്‍ഡില്‍ വിജയിച്ചത് കോണ്‍ഗ്രസിലെ ആര്‍. ഹരികുമാറാണ്. 130 വോട്ടിനാണ് ഹരികുമാര്‍ എല്‍.ഡി.എഫിന്റെ ജയലക്ഷ്മിയെ തോല്‍പ്പിച്ചത്. ബി.ജെ.പി സിറ്റി ജില്ലാ അധ്യക്ഷന്‍ തമ്പാനൂര്‍ സതീഷ് മൂന്നാം സ്ഥാനത്തായി.

എന്നാല്‍, സി.പി.ഐ ആസ്ഥാനമായ എം.എന്‍ സ്മാരകമുള്ള തൈക്കാട് വാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ഥി ജി. വേണുഗോപാല്‍ വിജയിച്ചത് ആശ്വാസമായി.