24
Dec 2025
Mon
24 Dec 2025 Mon
tiger
  • മഹ്‌റൂഫ് പനമരം

പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ പഠിക്കംവയലില്‍ കടുവയെ കണ്ടതായി നാട്ടുകാര്‍. ഇന്ന് രാവിലെ 9 മണിയോടെ സമീപത്തെ പഠിക്കംവയല്‍ ഉന്നതിയിലെ ബിനുവും കൂട്ടരുമാണ് കടുവയെ കണ്ടതായി പറയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതേ തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിക്കുകയും പിന്നീട് കമ്പളക്കാട് പോലീസും വെള്ളമുണ്ട ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ കാല്‍പ്പാടുകള്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കടുവയെ ലൊക്കേറ്റ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. മയക്കു വെടിവെച്ച് കീഴ്‌പെടുത്താനും ഉത്തരവായിട്ടുണ്ട്.

ജാഗ്രതയുടെ ഭാഗമായി ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്താനും ക്യാമറ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. നാട്ടുകാര്‍ ജാഗ്രത പാലിക്കണം.

കല്‍പ്പറ്റ ഡിഫ്ഒ അജിത് കെ രാമന്റെ നേതൃത്വത്തില്‍ റേഞ്ച് ഓഫിസര്‍ മാരായ ആസിഫ്, റോസ് മേരി, രഞ്ജിത്ത്, പനമരം, കമ്പള ക്കാട് സ്റ്റേ ഷാനുകനുളില്‍ നിന്നുള്ള പോലീസും സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്.