24
Dec 2025
Tue
24 Dec 2025 Tue
ottappalam poolakkund

പാലക്കാട്: ഒറ്റപ്പാലം നഗരസഭയിലെ ഒരു വാര്‍ഡില്‍ ബിജെപിക്ക് പൂജ്യം വോട്ട്. പതിനൊന്നാം വാര്‍ഡായ പൂളക്കുണ്ടിലാണ് ബിജെപിക്ക് ഒറ്റ വോട്ടുപോലും ലഭിക്കാത്തത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് പ്രസാദ് ടി എയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി മുഹമ്മദ് ഫാസിയാണ് വിജയിച്ചത്. 710 വോട്ടാണ് ഫായിസിന് ലഭിച്ചത്. സിപിഐഎം സ്ഥാനാര്‍ത്ഥി അഷ്റൂഫ് എയാണ് രണ്ടാം സ്ഥാനത്ത്. അഷ്റൂഫിന് 518 വോട്ട് ലഭിച്ചു.

സ്വതന്ത്ര സ്ഥാനാര്‍ത്ഥി അന്‍വറിന് 57 വോട്ടും വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മുഹമ്മദ് ഉസ്മാന് 42 വോട്ടും ലഭിച്ചു. കഴിഞ്ഞ തവണ ലീഗ് വെറും മൂന്ന് വോട്ടിന് ജയിച്ച വാര്‍ഡാണിത്.