27
Dec 2025
Wed
27 Dec 2025 Wed
BJP s ward councilor sentenced for 36 years in a case

വധശ്രമക്കേസില്‍ ബിജെപിയുടെ നിയുക്ത വാര്‍ഡ് കൗണ്‍സിലര്‍ക്ക് 36 വര്‍ഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു പ്രശാന്ത് ഉള്‍പ്പെടെ പത്ത് ബിജെപി പ്രവര്‍ത്തകരെയാണ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2007 ഡിസംബറില്‍ സിപിഐഎം പ്രവര്‍ത്തകന്‍ പി രാജേഷിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ. പ്രതികള്‍ 1,08,000 രൂപ വീതം പിഴയും ഒടുക്കണമെന്ന് കോടതി വിധിച്ചത്. തലശ്ശേരി നഗരസഭ കൊമ്മല്‍വയല്‍ വാര്‍ഡില്‍ നിന്നാണ് യു പ്രശാന്ത് വിജയിച്ചത്.

ALSO READ: പോറ്റിയെ കേറ്റിയേ പാരഡിഗാനത്തില്‍ കേസെടുത്ത് പോലീസ്