20
Dec 2025
Sat
20 Dec 2025 Sat
T20 team for World cup announded Sanju Samson included in the squad

ടി20 ലോകകപ്പിനുള്ള 15 അം​ഗ ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിലിടം നേടി. അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ് മൽസരങ്ങൾ നടക്കുക. സൂര്യകുമാർ യാദവ് ക്യാപ്റ്റനാവുന്ന ടീമിൽ അക്സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. ഏഷ്യാ കപ്പ് മുതൽ വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മാൻ ഗില്ലി ടീമിൽ ഉൾപ്പെട്ടിട്ടില്ല. മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനായി തിളങ്ങിയ ഇഷാൻ കിഷൻ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തി. റിങ്കു സിങ്ങും വാഷിങ്ടൺ സുന്ദറും ടീമിലിടം നേടി. പേസർമാരായി ജസ്പ്രീത് ബുമ്രയും അർഷ്ദീപ് സിംഗും ഹർഷിത് റാണയും ടീമിൽ തുടരും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യൻ ടീം: സൂര്യ കുമാർ യാദവ്(ക്യാപ്റ്റൻ), അക്സർ പട്ടേൽ(വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, തിലക വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബേ, ജസ്പ്രിത് ബുംറ, അർഷ് ദീപ് സിങ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, വാഷിങ്ടൺ സുന്ദർ, റിങ്കു സിങ്.

ALSO READ: മൂടൽമഞ്ഞുമൂലം പ്രധാനമന്ത്രിയുടെ ഹെലികോപ്ടർ ഇറക്കാനായില്ല; കൊൽക്കത്തയിലേക്ക് തിരിച്ചുവിട്ടു