29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
sabarimala money counting

ശബരിമല സന്നിധാനത്ത് കാണിക്ക എണ്ണുന്നതിനിടെ മോഷണം. ദേവസ്വം ഭണ്ഡാരത്തിലെ പണത്തില്‍ നിന്ന് ജോലിക്കിടയില്‍ 23,130 രൂപ മോഷ്ടിച്ച താത്കാലിക ജീവനക്കാരനെയാണ് ദേവസ്വം വിജിലന്‍സ് പിടികൂടിയത്. തൃശൂര്‍ വെമ്പല്ലൂര്‍ സ്വദേശി കെ ആര്‍ രതീഷാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ചയാണ് വിജിലന്‍സ് സംഘം ഇയാളെ പിടികൂടിയത്. തിങ്കളാഴ്ച ജോലിക്കിടയില്‍ മൂത്രമൊഴിക്കാനെന്ന് പറഞ്ഞ് ഇയാള്‍ പുറത്തേക്കിറങ്ങിയിരുന്നു. ഈ സമയത്ത് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് 3000 രൂപ കണ്ടെത്തിയത്. കാണിക്ക വേര്‍തിരിക്കുമ്പോള്‍ ധരിക്കാനായി കൊടുത്ത തുണി കൊണ്ടുള്ള കൈയുറയ്ക്ക് ഉള്ളിലാണ് 500ന്റെ ആറു നോട്ടുകള്‍ ഒളിപ്പിച്ചത്. തുടര്‍ന്ന് ദേവസ്വം വിജിലന്‍സ് ഇയാള്‍ താമസിക്കുന്നയിടത്ത് പരിശോധന നടത്തിയപ്പോള്‍ 20,130 രൂപ കൂടി കണ്ടെത്തി. നോട്ടുകള്‍ ചുരുട്ടി ഗുഹ്യഭാഗ്യത്തുവെച്ച് പുറത്തേയ്ക്ക് എത്തിച്ചിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്.

മുന്നൂറിലധികം ജീവനക്കാരെയാണ് കാണിക്ക എണ്ണുന്നതിന് സന്നിധാനത്തോട് ചേര്‍ന്നുള്ള രണ്ട് ഭണ്ഡാരങ്ങളിലായി നിയമിച്ചിരിക്കുന്നത്. ഇതില്‍ 200 പേരോളം താത്കാലിക ജീവനക്കാരാണ്. 24 മണിക്കൂറും കാമറ നിരീക്ഷണവും പൊലീസ് കാവലും വിജിലന്‍സ് പരിശോധനയും നടക്കുന്നയിടമാണ് ഭണ്ഡാരം. ഒറ്റമുണ്ട് മാത്രം ധരിച്ചേ ഇവിടേക്ക് കടത്തിവിടൂ. ഇതിനെയെല്ലാം വെട്ടിച്ചാണ് നോട്ടുകള്‍ അതിവിദഗ്ധമായി പുറത്തേയ്ക്ക് കടത്തിയത്.

ALSO READ: കണ്ണൂര്‍ മട്ടന്നൂരില്‍ സ്‌കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ചു; അമ്മയും രണ്ട് മക്കളും മരിച്ചു

അതിനിടെ, മാളികപ്പുറം മേല്‍ശാന്തി മഠത്തിനോട് ചേര്‍ന്ന് അരിച്ചാക്കുകള്‍ സൂക്ഷിച്ചിരിക്കുന്നിടത്ത് നിന്ന് ദേവസ്വം വിജിലന്‍സ് 64,354 രൂപ കണ്ടെത്തി. ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് നാണയങ്ങളും നോട്ടുകളുമായി ഇത്രയും തുക ചാക്കുകെട്ടുകള്‍ക്കിടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്.

വഴിപാട് അരി ചാക്കുകളിലായി സൂക്ഷിക്കുന്നയിടമാണ് ഇത്. കാണിക്കയായി വീഴുന്ന തുക ആരോ മോഷ്ടിച്ച് പിന്നീട് കൊണ്ടു പോകാനായി ചാക്കുകെട്ടുകള്‍ക്കിടയില്‍ സൂക്ഷിച്ചതാകാമെന്നാണ് വിജിലന്‍സിന്റെ നിഗമനം.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement